AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

‘ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്, തനിക്ക് മാത്രമേ വിവരമുള്ളൂവെന്നാണ് വിചാരം’; അഖില്‍ മാരാര്‍ക്കിട്ട് കൊട്ടി മല്ലിക സുകുമാരന്‍

Mallika Sukumaran Criticizes Akhil Marar Over Inconsistent Stand: ഈയടുത്തിടെ പ്രസവത്തെ കുറിച്ച് അഖില്‍ നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. എന്നാല്‍ മല്ലിക സുകുമാരനുമായി പൃഥ്വിരാജിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളും ബിഗ് ബോസ് താരത്തിന് വാങ്ങിക്കൊടുത്തത് വിമര്‍ശനങ്ങള്‍ മാത്രം. പൃഥ്വിരാജിന് അഭിനയിക്കാന്‍ അറിയില്ലെന്നും കോമാളി വേഷങ്ങളാണ് ചെയ്യുന്നതെന്നുമായിരുന്നു അഖില്‍ മാരാരുടെ പരിഹാസം.

Shiji M K
Shiji M K | Updated On: 24 May 2026 | 01:26 PM
കഴിഞ്ഞ കുറേനാളുകളായി എയറില്‍ നിന്നും എയറിലേക്ക് പോകുകയാണ് അഖില്‍ മാരാര്‍. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നതാണ് അഖില്‍ മാരാര്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നതിന് കാരണം. ഈയടുത്തിടെ പ്രസവത്തെ കുറിച്ച് അഖില്‍ നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. എന്നാല്‍ മല്ലിക സുകുമാരനുമായി പൃഥ്വിരാജിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളും ബിഗ് ബോസ് താരത്തിന് വാങ്ങിക്കൊടുത്തത് വിമര്‍ശനങ്ങള്‍ മാത്രം. പൃഥ്വിരാജിന് അഭിനയിക്കാന്‍ അറിയില്ലെന്നും കോമാളി വേഷങ്ങളാണ് ചെയ്യുന്നതെന്നുമായിരുന്നു അഖില്‍ മാരാരുടെ പരിഹാസം. (Image Credit Source: Instagram)

1 / 5
ഇതിനെതിരെ ശക്തമായ ഭാഷയില്‍ മല്ലിക സുകുമാരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തെ കുറിച്ചും അഖില്‍ മാരാരിനെ കുറിച്ചും സംസാരിക്കുകയാണ് മല്ലിക. അഖില്‍ മാരാര്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാത്തയാളാണെന്നും തന്റെ മകനെ അനാവശ്യമായി പറഞ്ഞതിനുള്ള ശിക്ഷ ദൈവം നല്‍കിയെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പ്രതികരിച്ചു. നിലപാടുകളില്‍ ഉറച്ച് നില്‍ക്കണം, ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്. പേരെടുത്ത് പറയുന്നില്ലെന്ന് മാത്രം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മല്ലികയുടെ പ്രതികരണം.

2 / 5
ഞാന്‍ അദ്ദേഹത്തിനെ അടുത്ത് പരിചയപ്പെടുന്നത് കൊട്ടാരക്കരയില്‍ വെച്ച് നടന്ന ഫ്‌ളവേഴ്‌സിന്റെ ഒരു പരിപാടിയില്‍ വെച്ചാണ്. അന്ന് ബിഗ് ബോസ് വിജയിയായിട്ട് അവിടെ വരുന്നു, അദ്ദേഹമുണ്ട് അദ്ദേഹത്തിന്റെ ഭാര്യയുണ്ട്, വളരെ നല്ല രീതിയില്‍ പെരുമാറിയപ്പോള്‍ ആള് മിടുക്കനാണല്ലോ കൊള്ളാമെന്ന് തോന്നി. എന്റെ മകനെ പറഞ്ഞതുകൊണ്ട് മാത്രമല്ല പുള്ളിയുടെ ഓരോ പ്രവൃത്തിയിലും അല്ലെങ്കില്‍ പുള്ളി പറയുന്നത് എനിക്കൊഴിച്ച് ബാക്കി ഈ ലോകത്തുള്ള എല്ലാവരും വിവരമില്ലാത്തവരാണ് എന്ന മട്ടിലാണ്. ഈഗോ പുള്ളിക്കാരനുണ്ട്. അദ്ദേഹം കാണാം പൃഥ്വിരാജിനെ കുറിച്ച് പറയുന്നത്. പൃഥ്വിരാജ് ഒരു മഹാനാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല, അദ്ദേഹത്തിന്റെ അത്ര മണ്ടിയല്ല ഞാന്‍. പൃഥ്വിരാജ് കോമാളിയാണെന്നോ അഭിനയിക്കാന്‍ അറിയാത്തവനാണ് എന്നൊക്കെ പറഞ്ഞോട്ടെ, പക്ഷെ സ്വന്തം ചേട്ടന് പോലും അഭിനയിക്കാന്‍ വേഷം കൊടുക്കാതെ എന്തിനാണ് സിനിമ ചെയ്യുന്നത് എന്നൊക്കെയാണ് അയാള്‍ ചോദിക്കുന്നത്.

3 / 5
അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇയാള്‍ സിനിമയൊന്നും കാണുന്നില്ലേ എന്നാണ്. ബ്രോ ഡാഡി എന്നൊരു സിനിമയെടുത്തു, അതില്‍ എന്തിനാണ് ആ വേഷം അയാള്‍ ചെയ്തതെന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തൊരു വിഡ്ഢിത്തരമാണ് പറയുന്നത്, ആരുടെ സിനിമയാണ് ബ്രോ ഡാഡി, ആന്റണി പെരുമ്പാവൂര്‍ പൈസ മുടക്കി എടുത്ത പടം, മോഹന്‍ലാലിന് ഭയങ്കരമായ ഇന്‍വോള്‍മെന്റുള്ളൊരു പടം, അതിന്റെ സ്‌ക്രിപ്റ്റും എല്ലാ കാര്യങ്ങളും റെഡിയാക്കി രാജുവിന്റെ അടുത്ത് വരുമ്പോള്‍ അവര് പറയണം, രാജു ഈ വേഷം രാജു ചെയ്യുന്നതാണ് നല്ലതെന്ന്. എന്നിട്ടാണ് ഇയാള്‍ പറയുന്നത് ആ വേഷം ഏതെങ്കിലും ചെറുപ്പക്കാര്‍ക്ക് കൊടുത്തൂകൂടെ എന്ന്. അത് അഖില്‍ മാരാരും പൃഥ്വിരാജും കൂടിയാണോ തീരുമാനിക്കുന്നത്, എന്തിനാണ് ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പറയുന്നത്. മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും എന്താ ഈ ചോദ്യം ചോദിക്കാത്തത്, മോഹന്‍ലാലിനെ പേടിച്ചിട്ടാകും, അത് തന്നെയാണ് കാരണം.

4 / 5
കോമാളിയാണ് അഭിനയിക്കാന്‍ അറിയില്ലെന്നാല്‍ അവന്‍ പറയുന്നു, അവന് അറിയാമോ, അവന്റെ ഒരു സിനിമ നമ്മള്‍ കണ്ടല്ലോ. മോഹന്‍ലാലോ മമ്മൂട്ടിയോ രാജു ആ വേഷം ചെയ്തത് നന്നായില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ശിരസാല്‍ വഹിക്കും കോമാളി വേഷം മാത്രം ചെയ്യുന്ന നടനാണ് പൃഥ്വിരാജ് എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ച് കൊടുക്കില്ല. എന്റെ കുഞ്ഞിനെ ഇത്രയും പറഞ്ഞ ഇവനെ ആറുമാസം കഴിഞ്ഞ് ഞാന്‍ കാണുന്നത് കേരളം മുഴുവന്‍ കോമാളിയെന്ന് വിളിച്ചുകൊണ്ടാണ്, അതാണ് ദൈവ ശിക്ഷ. ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയെ കുറിച്ച് ചുമ്മ ഇങ്ങനെ മൈക്ക് കിട്ടുമ്പോള്‍ ആളാവാനായി പറയരുത്. ഇതൊന്നും അല്ല ജീവിതം, അയാള്‍ക്കുമുണ്ട് മക്കള്‍ അപ്പോള്‍ സൂക്ഷിക്കണം. ഞാന്‍ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അമ്മ പറയുമെന്ന്, നിങ്ങളാരും ആരുടെയും ഒന്നും വാങ്ങിക്കേണ്ട പക്ഷെ അറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അതിനകത്ത് കള്ളത്തരവും കൊണ്ടുവരരുത് എന്ന്. ആദ്യം മുതല്‍ക്കെ സുകുവേട്ടന്‍ പറഞ്ഞുകൊടുക്കുന്നത് ഇതാണ്, അത് ഞാനിപ്പോള്‍ ആവര്‍ത്തിക്കുന്നു അത്രമാത്രം. അയാളിത് ഇപ്പോള്‍ പ്രസവത്തെ കുറിച്ച് പറഞ്ഞുകേട്ടില്ലേ...പാവം അത്രയേ അറിയൂവുള്ളൂ പുള്ളിക്ക്, എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

5 / 5
Follow Us