AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

India Crude Oil Import: അമേരിക്കൻ ഉപരോധം, ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ചൈനയിലേക്ക് തിരിച്ചുവിട്ടു

Iranian Oil Tanker Bound for India Diverts to China: അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് മേൽ ചുമത്തിയിരുന്ന ഉപരോധത്തിൽ ആഗോള വിപണിയിലെ വില നിയന്ത്രിക്കാനായി നൽകിയ ഇളവ് ഉപയോഗപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. നിലവിൽ ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്.

India Crude Oil Import: അമേരിക്കൻ ഉപരോധം, ഇറാനിൽ നിന്നുള്ള എണ്ണക്കപ്പൽ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ചൈനയിലേക്ക് തിരിച്ചുവിട്ടു
India Crude Oil ImportImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 03 Apr 2026 | 06:39 PM

ന്യൂഡൽഹി: ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട കപ്പൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് ചൈനയിലേക്ക് തിരിച്ചുവിട്ടു. ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി വരികയായിരുന്ന പിങ് ഷുൻ എന്ന കപ്പലാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് പാത പുനർനിശ്ചയിച്ചത്. അമേരിക്കൻ ഉപരോധത്തെത്തുടർന്നാണ് ഈ അപ്രതീക്ഷിത നടപടിയെന്നാണ് സൂചന.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ 2019-ന് ശേഷം ആദ്യമായി ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് മേൽ ചുമത്തിയിരുന്ന ഉപരോധത്തിൽ ആഗോള വിപണിയിലെ വില നിയന്ത്രിക്കാനായി നൽകിയ ഇളവ് ഉപയോഗപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. നിലവിൽ ഇറാൻ കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകളും അന്താരാഷ്ട്ര ഉപരോധങ്ങളും ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുകയാണ്.

Follow Us