Israel Strikes Iran: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഐആർജിസി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; പ്രധാനമന്ത്രി നെതന്യാഹു

Israel Strikes On Iran: വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടികയാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടത്.

Israel Strikes Iran: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഐആർജിസി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; പ്രധാനമന്ത്രി നെതന്യാഹു

Israel Strikes Iran

Published: 

16 Jun 2025 | 06:08 AM

ടെൽഅവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഈക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 14 ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയിൽ പ്രവർത്തിച്ചവരടക്കമുള്ള ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടികയാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടത്.

അതേസമയം ഇറാൻ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. അതിനിടെ ഞായറാഴ്ച, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. 200-ലേറെപ്പേർക്കാണ് പരിക്കേറ്റത്. ഇറാനിലെ എണ്ണസംഭരണശാലകൾ, സൈനിക-ആണവകേന്ദ്രങ്ങൾ എന്നിവിടങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വർഷിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 128 പേർ കൊല്ലപ്പെട്ടതായും 900 പേർക്ക്‌ പരിക്കേറ്റതായും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഗൾഫ് മേഖലയിലേക്ക് കൂടി സംഘർഷം വ്യാപിപ്പിക്കുന്നതിന് കാരണമാകുമെന്ന് ടെഹ്‌റാനിൽ ചേർന്ന വാർത്താസമ്മേളനത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ അവസാനിച്ചാൽ തങ്ങളുടെ പ്രതികാരവും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി