Israel-Lebanon: ലെബനനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് 250-ലേറെ പേര്‍

Israel launches attacks on Lebanon: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവിൽ ഡിഫൻസ്. ഇസ്രായേൽ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രി റാകൻ നസ്രെദ്ദീൻ. ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളാണ് ലക്ഷ്യമിട്ടത്.

Israel-Lebanon: ലെബനനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് 250-ലേറെ പേര്‍

ലെബനനിലെ സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം

Published: 

09 Apr 2026 | 07:12 AM

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍-യുഎസ് വെടിനിര്‍ത്തലിന് പിന്നാലെയാണ് ലെബനനിലെ വാണിജ്യ, റെസിഡന്‍ഷ്യല്‍ മേഖലകളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവിൽ ഡിഫൻസ് അറിയിച്ചു.

രാജ്യത്തുടനീളം ഇസ്രായേൽ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന്‌ ലെബനൻ ആരോഗ്യ മന്ത്രി റാകൻ നസ്രെദ്ദീൻ പറഞ്ഞു. ലെബനനന്റെ ആരോഗ്യ മേഖലയെ സഹായിക്കാന്‍ രാജ്യാന്തര സംഘടനകള്‍ ഇടപടണമെന്ന്‌ നസ്രെദ്ദീൻ അൽ ജസീറയോട് പറഞ്ഞു.

മാര്‍ച്ച് രണ്ടിന് രാജ്യത്ത് സൈനിക നടപടി ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം ഇതാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളാണ് ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബെയ്റൂട്ടിലാണ്. അവിടെ 91 പേർ കൊല്ലപ്പെട്ടു.

Also Read: Iran-Israel: ‘ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടും’; ഇറാന്റെ പുതിയ ഭീഷണി

ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ്‌ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റെ വിശദീകരണം. ലെബനനിലുടനീളമുള്ള കമാൻഡ് സെന്ററുകളിലെ നൂറുകണക്കിന് ഹിസ്ബുള്ള ഭീകരരെ ഇസ്രായേൽ സൈന്യം അപ്രതീക്ഷിതമായി ആക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ്, തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായി അഞ്ച് ആക്രമണങ്ങളെങ്കിലും ഉണ്ടായി.ബെയ്റൂട്ടിലും ബെക്കാ താഴ്‌വരയിലും തെക്കൻ ലെബനനിലുമായി 100-ലധികം ഹിസ്ബുള്ള കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും സമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്. ലെബനനെ വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

Follow Us
Related Stories
UAE Weather: ഈദ് അവധി ദിനങ്ങളിൽ വിയർക്കേണ്ടി വരുമോ? യുഎഇയിൽ താപനില 45 ഡിഗ്രി വരെ ഉയർന്നേക്കും
Hajj 2026: ഹജ്ജ് 2026: സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമായി ഡ്രോണുകളും എഐയും സജ്ജമാക്കി സൗദി അറേബ്യ
Kuwait Airways: സർവീസുകൾ കുത്തനെ കൂട്ടി കുവൈത്ത് എയർവേയ്‌സ്, കേരളമുൾപ്പെടെ 58 സെക്ടറുകളിലേക്ക് 728 സർവീസുകൾ
Donald Trump: ‘തിരക്കിട്ട് ഒരു കരാറുമില്ല, ലക്ഷ്യം കാണും വരെ ഹോർമുസ് ഉപരോധം തുടരും’; ഡൊണാൾഡ് ട്രംപ്
UAE Weather: യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം, പക്ഷെ മണൽക്കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
White house Shooting: ട്രംപിന്റെ വൈറ്റ്ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; 21 കാരനായ ആക്രമിയെ വധിച്ചു
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്