AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-Israel: ‘ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടും’; ഇറാന്റെ പുതിയ ഭീഷണി

Iran Warns Israel: ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലാണ് മുന്നറിയിപ്പ് നല്‍കിയത്. ലെബനനിൽ വെടിവയ്പ്പ് അവസാനിച്ചില്ലെങ്കിൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടെല്‍ അവീവില്‍ ആക്രമണം നടത്തുമെന്ന്‌ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞതായി റിപ്പോർട്ടുകൾ.

Iran-Israel: ‘ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടും’; ഇറാന്റെ പുതിയ ഭീഷണി
ടെൽ അവീവിൽ ഇറാനിയൻ മിസൈൽ പതിച്ച ഒരു അപ്പാർട്ട്മെന്റ് കെട്ടിടം-File PicImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Apr 2026 | 03:12 PM

ടെഹ്‌റാന്‍: ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലാണ് മുന്നറിയിപ്പ് നല്‍കിയത്. തെക്കൻ ലെബനനിൽ വെടിവയ്പ്പ് അവസാനിച്ചില്ലെങ്കിൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടെല്‍ അവീവില്‍ ആക്രമണം നടത്തുമെന്ന്‌ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

യുഎസും, ഇറാനും രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പുതിയ ഭീഷണി. വെടിനിർത്തലിന്റെ ഭാഗമായി ഹിസ്ബുള്ള വടക്കൻ ഇസ്രായേലിനും ലെബനനിലെ ഇസ്രായേൽ സൈനികർക്കും നേരെയുള്ള വെടിവയ്പ്പ് നിർത്തിവച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

Also Read: Donald Trump: രണ്ടാഴ്ചത്തേക്ക് സമാധാനം; ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ട്രംപ്‌

യുഎസുമായി ഉണ്ടാക്കുന്ന ഏതൊരു കരാറിലും ലെബനനെ ഉൾപ്പെടുത്തണമെന്ന് ഇറാൻ ആഗ്രഹിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ ലെബനന്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഇസ്രായേല്‍ ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

വെടിനിർത്തൽ ലെബനന് ബാധകമല്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ്‌ തീരുമാനത്തെ ഇസ്രായേല്‍ പിന്തുണച്ചു.

ലെബനനിൽ ഇസ്രായേലി ആക്രമണത്തിൽ 1,500-ലധികം പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ സൈന്യം രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ആക്രമണം തുടരുകയാണെന്ന് ലെബനന്റെ ദേശീയ വാർത്താ ഏജൻസി അറിയിച്ചു.

Follow Us