Iran Israel Conflict: മിസൈലാക്രമണം, ഇറാനിലെ ആണവനിലയം തകർത്ത് ഇസ്രായേൽ
Israel strikes Iran's Arak heavy water reactor: ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ. നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.
ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം ഇസ്രായേൽ തകർത്തതായി റിപ്പോർട്ട്. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുമ്പ് തന്നെ ആളുകളെ ഒഴിപ്പിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ട് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ. നിലയം തകര്‍ന്നെങ്കിലും അണുവികരണമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കടുത്ത മിസൈലാക്രമണത്തിലൂടെയാണ് ആണവനിലയം തകർത്തത്തെന്നാണ് വിവരം.
അതേസമയം ഇസ്രായേൽ നഗരങ്ങളിൽ ഇറാന്റെ കനത്ത ആക്രമണവും തുടരുകയാണ്. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രണമുണ്ടായതായി. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളിൽ ഇറാനിയൻ മിസൈലുകൾ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായി റിപ്പോർട്ടുണ്ട്.
#BREAKING: The IDF confirms Israeli fighter jets struck the Arak nuclear reactor complex in Iran overnight, targeting key plutonium infrastructure.
A second nuclear weapons development site near Natanz was also hit.
Both strikes were part of a sweeping operation involving 40… pic.twitter.com/ks7Z8d4acM
— Israel War Room (@IsraelWarRoom) June 19, 2025