US Student Visa: യുഎസ് സ്റ്റുഡന്റ് വിസ പുനരാരംഭിച്ചു; വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കും
US Student Visa Resumed: മെയ് അവസാനം വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുകയാണ്.
വാഷിങ്ടണ്‍: യുഎസ് സ്റ്റുഡന്റ് വിസ സേവനങ്ങള്‍ പുനരാരംഭിച്ചു. അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ബന്ധമായും പരിശോധിക്കും. അമേരിക്കന്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
മെയ് അവസാനം വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുകയാണ്.
അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയെയും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.




സ്‌ക്രീനിങ് സുഗമമാക്കുന്നതിന് വിദ്യാര്‍ഥി വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ സ്വകാര്യത ക്രമീകരണങ്ങള്‍ ഒഴിവാക്കുന്നതിനായി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Also Read: US Student Visa : സ്റ്റുഡൻ്റ് വിസക്കായിട്ടുള്ള അഭിമുഖങ്ങൾ നിർത്തിവെച്ച് അമേരിക്ക
യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവുകളില്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ പരിശോധന വര്‍ധിപ്പിക്കുമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പൗരന്മാരോടും സംസ്‌കാരത്തോടും സര്‍ക്കാരിനോടും സ്ഥാപനങ്ങളോടും ശത്രുതാപരമായ മനോഭാവം വിദ്യാര്‍ഥികള്‍ പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.