AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

News 9 Global Summit 2025: ദീർഘവീക്ഷണമുള്ള നേതാക്കൾ യുഎഇയെ അത്ഭുത രാജ്യമാക്കി; ന്യൂസ്-9 സമ്മിറ്റിന് തുടക്കം

News 9 Global Summit 2025 Dubai : ഇരു രാജ്യങ്ങളും തമ്മിലുള്ള "ഉഭയകക്ഷി വ്യാപാരം 83 ബില്യൺ ഡോളറായി ഇരട്ടിയായി, 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ദീർഷ വീക്ഷണത്തെയും ബരുൺദാസ് പ്രശംസിച്ചു

News 9 Global Summit 2025: ദീർഘവീക്ഷണമുള്ള നേതാക്കൾ യുഎഇയെ അത്ഭുത രാജ്യമാക്കി; ന്യൂസ്-9 സമ്മിറ്റിന് തുടക്കം
News 9 Global Summit 2025Image Credit source: TV9 Network
arun-nair
Arun Nair | Updated On: 19 Jun 2025 12:28 PM

ടിവി-9 നെറ്റ്‌വർക്ക് സഘടിപ്പിക്കുന്ന ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിന്റെ ദുബായ് പതിപ്പിന് തുടക്കം. ടീവി-9 എംഡിയും സിഇഒയുമായ ബരുൺ ദാസ് ബരുൺദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥികൾ വെർച്വലായും പങ്കെടുത്തു. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ, കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരടക്കം പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. ന്യൂസ്9 ഗ്ലോബൽ സമ്മിറ്റ് യുഎഇയിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷവും ബഹുമതിയും തോന്നുന്നു എന്ന് എംഡിയും സിഇഒയുമായ ബരുൺ ദാസ് പറഞ്ഞ

ദീർഘവീക്ഷണമുള്ള നേതാക്കൾ യുഎഇയെ അത്ഭുത രാജ്യമാക്കി

ഒരു രാഷ്ട്രമെന്ന നിലയിൽ യുഎഇയുടെ വിജയത്തെക്കുറിച്ച് ടിവി9 നെറ്റ്‌വർക്കിന്റെ എംഡിയും സിഇഒയുമായ ബരുൺ ദാസ് പറഞ്ഞു, “1971-ൽ യുഎഇ സ്ഥാപിതമായതുമുതൽ, ഈ രാജ്യത്തെ ദീർഘവീക്ഷണമുള്ള നേതാക്കൾ അതിനെ ശരിക്കും അത്ഭുത രാഷ്ട്രമാക്കി മാറ്റി. സ്വപ്നങ്ങൾ പിന്തുടരാൻ ഓരോ ഘട്ടത്തിലും അവർ നേരിട്ടിരിക്കേണ്ട വെല്ലുവിളികൾ സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂ. എന്നിരുന്നാലും, ശക്തമായ ദൃഢനിശ്ചയം യുഎഇയെ മറ്റ് രാജ്യങ്ങൾ
അസൂയപ്പെടുന്ന വിധം അഭിവൃദ്ധി പ്രാപിക്കുന്ന, പുരോഗമന രാഷ്ട്രമാക്കി മാറ്റി. ഇന്ന് എമിറേറ്റ്സ് മേഖലയ്ക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും പ്രാധാന്യമുള്ള ഒരു രാഷ്ട്രമാണിത്.

അബുദാബിയിലെ സ്വാമിനാരായണ ക്ഷേത്രം ഉദാഹരണം

യുഎഇ എല്ലാവരോടും കാണിക്കുന്ന സ്നേഹത്തിന്റെ സവിശേഷ ഉദാഹരണമാണ് അബുദാബിയിലെ മനോഹരമായ സ്വാമിനാരായണ മന്ദിർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ച ബരുൺ ദാസ് പറഞ്ഞു, “തങ്ങളുടെ ലക്ഷ്യം വളരെ ലളിതമാണെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ ഉഭയകക്ഷി ബന്ധങ്ങളിൽ ശക്തി ആർജ്ജിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ സുഹൃത്താണ്

“സമൃദ്ധിക്കും പുരോഗതിക്കും വേണ്ടിയുള്ള ഇന്ത്യ-യുഎഇ പങ്കാളിത്തം” എന്നതാണ് തങ്ങളുടെ ന്യൂസ്9 ഉച്ചകോടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി 34 വർഷത്തിനുശേഷം യുഎഇ സന്ദർശിച്ചപ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹം യുഎഇ-ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് എന്ന് പലരും അത്ഭുതപ്പെട്ടു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി അത് നമ്മുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായും പ്രധാന വ്യാപാര പങ്കാളിയായും യുഎഇ മാറിയിരിക്കുന്നു.

ഇരു രാജ്യങ്ങളിലെയും നേതാക്കൾ ദീർഘവീക്ഷണമുള്ളവർ

ഇരു രാജ്യങ്ങളും തമ്മിലുള്ള “ഉഭയകക്ഷി വ്യാപാരം 83 ബില്യൺ ഡോളറായി ഇരട്ടിയായി, 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെ ദീർഷ വീക്ഷണത്തെയും ബരുൺദാസ് പ്രശംസിച്ചു.
“കഴിഞ്ഞ ആഴ്ച അബുദാബിയിലെ സ്വാമിനാരായണ മന്ദിർ സന്ദർശിക്കാനും പൂജ്യ ബ്രഹ്മവിഹാരി സ്വാമിജിയെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മുഴുവൻ ലോകത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.