ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്

Ajman Based Kerala Photographer Bags Rs 9.50 Crore in Dubai Duty Free: കഴിഞ്ഞ നാല് വർഷമായി അജ്മാനിലാണ് ജിജോ താമസിക്കുന്നത്. 17 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ജിജോ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ സുഹൃത്ത് സംഘം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ലഭിക്കുന്ന സമ്മാന തുക 17 സുഹൃത്തുക്കളുമായും പങ്കിടും

ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്

ദുബായി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്

Published: 

09 Sep 2026 | 07:41 PM

ദുബായ്: ദുബായ് ഡ്യൂട്ടീഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഒരു മില്യൺ ഡോളർ സമ്മാനം. ഇന്ത്യൻ രൂപയിൽ മൂല്യം കണക്കാക്കിയാൽ ഇത് ഒൻപതരക്കോടിക്ക് മുകളിൽ വരും. അജ്മാനിൽ ഫോട്ടോഗ്രഫറായി ജോലി ചെയ്യുന്ന 41 കാരൻ ജിജോ പുലിക്കത്തൊടിയാണ് ഒരു മില്യൺ ഡോളർ സ്വന്തമാക്കിയ ഭാഗ്യശാലി. ഓഗസ്റ്റ് 22-ന് ഓൺലൈനായി വാങ്ങിയ 4891 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് മില്ലേനിയം മില്യണയർ സീരീസ് 556 നറുകെടുപ്പിൽ ഭാഗ്യം ജിജോയെ തേടിയെത്തിയത്.

കഴിഞ്ഞ നാല് വർഷമായി അജ്മാനിലാണ് ജിജോ താമസിക്കുന്നത്. 17 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ജിജോ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ സുഹൃത്ത് സംഘം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ലഭിക്കുന്ന സമ്മാന തുക 17 സുഹൃത്തുക്കളുമായും പങ്കിടും. “ഈ വിജയം ഞങ്ങൾക്ക് വലിയ സഹായമാണ്” എന്നായിരുന്നു വിജയത്തിന് പിന്നാലെ ജിജോയുടെ പ്രതികരണം. ‘ദുബായ് ഡ്യുട്ടിഫ്രിക്ക് ഒരു വലിയ നന്ദി തന്നെ പറയുന്നു” എന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!

1999-ലാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിക്കുന്നത്. ബംബർ സമ്മാനം നേടുന്ന 283-മത്തെ ഇന്ത്യക്കാരനാണ് ജിജോ. ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ ഏറ്റവുമധികം വാങ്ങുന്നത് ഇന്ത്യക്കാരാണ് എന്നതാണ് ഒരു പ്രധാന വസ്തുത. അതിനാൽ തന്നെ വിജയികളിൽ കൂടുതലും ഇന്ത്യക്കാർ തന്നെ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ്-ബിയിൽ വച്ചാണ് ഇത്തവണ നറുക്കെടുപ്പ് നടന്നത്.

നറുക്കെടുപ്പിന് പിന്നാലെ മില്ലേനിയം മില്യണയർ സീരീസ് 554 വിജയിക്കുള്ള സമ്മാനദാനവും നടന്നു. ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ രോഹൻ പ്രകാശ് ഫെർണാണ്ടസാണ് 554 സീരിസിലെ വിജയി. 1710 എന്ന ടിക്കറ്റ് നമ്പരാണ് രോഹൻ പ്രകാശിനെ വിജയിയാക്കിയത്. ദുബായ് ഡ്യുട്ടിഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ ഒരിക്കലും പ്രതീക്ഷ കൈവെടിയരുതെന്നും നിരന്തരം ആഗ്രഹിച്ചുകൊണ്ടേയിരുന്നാൽ ഒരിക്കൽ വിജയം നിങ്ങളെ തെടിയെയെത്തും എന്നുമാണ് രോഹൻ പ്രകാശ് ഫെർണാണ്ടസ് നൽകുന്ന ഉപദേശം

English Summary

An Indian photographer from Kerala, Jijo Pulikkathodi, won $1 million in the Dubai Duty Free Millennium Millionaire draw. He shared the winning ticket with 17 friends.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
Saudi Water Supply Project: മഴ പോലുമില്ലാത്ത രാജ്യം 3.7 കോടി ആളുകൾക്ക് വെള്ളം നൽകുന്നു, മറ്റൊരു അത്ഭുതം
ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു
ദുബായ് ഇനി സ്വന്തം നാട് പോലെ; അഞ്ച് വർഷത്തെ ടുറിസ്റ്റ് വിസക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കിയാലോ?
GCC Tourist Visa: ഒറ്റ വിസയിൽ ഇനി ആറ് ഗൾഫ് രാജ്യങ്ങളിൽ കറങ്ങാം; ഷെൻഗൻ മാതൃകയിൽ ജി.സി.സി ടൂറിസ്റ്റ് വിസ ഉടൻ!
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
എല്ലാവർക്കും നെയ്യ് കഴിക്കാമോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും!
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ