Kuwait Army: കുവൈറ്റ് സൈന്യത്തിൽ വനിതകൾക്കും ചേരാം; നിർദ്ദേശങ്ങൾ അറിയാം

Female Volunteers ​In Kuwait Army: ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

Kuwait Army: കുവൈറ്റ് സൈന്യത്തിൽ വനിതകൾക്കും ചേരാം; നിർദ്ദേശങ്ങൾ അറിയാം

Kuwait Army

Published: 

02 May 2025 | 10:37 AM

കുവൈറ്റ് സൈന്യത്തിൽ ഇനി മുതൽ സ്ത്രീകൾക്കും ജോലി ചെയ്യാം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ‌ ഭാ​ഗമായാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും ഈ അവസരത്തിൽ പങ്കുചേരാമെന്ന് അധികൃതർ അറിയിച്ചു.

മെയ് നാല് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷിക്കാൻ ഉള്ള രജിസ്‌ട്രേഷൻ വിൻഡോ വെബ്ബ്‌സൈറ്റിൽ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് സ്ത്രീകൾ അപേക്ഷ നൽകേണ്ടത്.

വിവിധ സൈനിക മേഖലകളിൽ രാജ്യത്തിന് ഉതകുന്ന അർത്ഥവത്തായ സംഭാവനകൾ നൽകാൻ കുവൈറ്റിലെ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് നേരത്തെ സൈനിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ-അഹ്‌മദ് അൽ-സബാഹ് പറഞ്ഞിരുന്നു.

2021 ഒക്ടോബറിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കുവൈറ്റ് സ്ത്രീകളെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവദിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ ഈ തീരുമാനം പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സൈന്യത്തിലെ മെഡിക്കൽ, സപ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്‌പെഷ്യലൈസേഷനുകളിൽ മാത്രമായി വനിതകളെ പരിമിതപ്പെടുത്തുകയായിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ