AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Middle East Conflict: യുദ്ധമുനയില്‍ ഗള്‍ഫ് മേഖല; മരണസംഖ്യ ഉയരുന്നു, കനത്ത ജാഗ്രത

Drone Debris From Iran Attack Kills One in Gulf Region: സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിയന്‍ പൗരന്മാര്‍ രാജ്യത്തേക്ക് എത്തുന്നത് യുണൈറ്റഡ് അറബ് എമിറേറ്റസ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഇക്കാര്യം അവരുടെ വെബ്‌സൈറ്റുകളിലൂടെ അറിയിച്ചിട്ടുമുണ്ട്.

Middle East Conflict: യുദ്ധമുനയില്‍ ഗള്‍ഫ് മേഖല; മരണസംഖ്യ ഉയരുന്നു, കനത്ത ജാഗ്രത
ദുബായില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 02 Apr 2026 | 06:09 AM

ദുബായ്: ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി അറേബ്യയുടെ പ്രതിരോധ മേഖല രണ്ട് മണിക്കൂറിനിടെ തടഞ്ഞത് രണ്ട് ഡ്രോണുകള്‍. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകളില്‍ വന്‍ തീപിടിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നാണ് വിവരം. ഫുജൈറയിലെ അല്‍ റിഫയിലെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ബംഗ്ലാദേശി സ്വദേശി മരിച്ചു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിയന്‍ പൗരന്മാര്‍ രാജ്യത്തേക്ക് എത്തുന്നത് യുണൈറ്റഡ് അറബ് എമിറേറ്റസ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഇക്കാര്യം അവരുടെ വെബ്‌സൈറ്റുകളിലൂടെ അറിയിച്ചിട്ടുമുണ്ട്.

യുഎഇയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ രണ്ട് സൈനിക ഉദ്യോഗസ്ഥരും. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പലസ്തീന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പത്തോളം പേര്‍ മരിച്ചു, 188 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അപകടങ്ങളും മറ്റും ഉണ്ടായിട്ടുണ്ടാകാം എന്നാണ് വിവരം.

അതേസമയം, ബഹ്‌റൈനില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതിനാല്‍ ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ ഹമദ് ടൗണിലേക്ക് പോകുന്ന റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

Also Read: Viral Video: പവർ പ്ലാൻ്റ് ബോംബിട്ട് തകർക്കുമെന്ന് ട്രംപ്, മുന്നിൽ ആ യുവതി ഇരുന്നു, ഒപ്പം സംഗീതവും

ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്ക്

കഴിഞ്ഞ ദിവസം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഇന്ത്യന്‍ പൗരന് പരിക്കേറ്റു. ഉം അല്‍ ഖൈവൈനിലെ ഉം അല്‍ തുവോബ് ഇന്‍ഡസ്ട്രിയലിന് സമീപമുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ഈയാഴ്ചയുടെ തുടക്കത്തില്‍ അബുദബി മേഖലയില്‍ ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതിനെ പിന്നാലെയുണ്ടായ അവശിഷ്ടങ്ങള്‍ വീണ് അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Follow Us