AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi Israel Speech: ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എപ്പോഴും ഇസ്രായേലിനൊപ്പം ഉണ്ടാകും’

PM Modi Israel Visit: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത എടുത്തുകാണിച്ച് തന്നെയായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗവും. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

Narendra Modi Israel Speech: ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എപ്പോഴും ഇസ്രായേലിനൊപ്പം ഉണ്ടാകും’
നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Updated On: 26 Feb 2026 | 08:56 AM

ജെറുസലേം: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ എന്നും ഇസ്രായേലിനൊപ്പം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍ പാര്‍ലമെന്റില്‍ നടന്ന നെസ്ലെറ്റ് പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍ പാര്‍ലമെന്റില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസംവും സന്ദര്‍ശനവുമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മോദി ഇസ്രായേലിലെത്തിയത്.

2023 ഒക്ടോബറില്‍ ഹമാസ് ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതും, 175 പേര്‍ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിനും ഇടയിലുള്ള സമാനതകള്‍ മോദി ചൂണ്ടിക്കാട്ടി. നിങ്ങളുടെ വേദന ഞങ്ങള്‍ക്ക് മനസിലാകും. ആ ദുഃഖത്തില്‍ ഞങ്ങള്‍ എപ്പോഴും കൂടെയുണ്ടാകും. ഈ നിമിഷത്തിലും തുടര്‍ന്നും പൂര്‍ണ ബോധ്യത്തോടെ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു, മോദി പറഞ്ഞു.

ഇന്ത്യയ്ക്ക് ഇസ്രായേലുമായുള്ള ബന്ധം രക്തത്തിലും ത്യാഗത്തിലും എഴുതപ്പെട്ടതാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ 4,000 ത്തിലധികം ഇന്ത്യന്‍ സൈനികരാണ് ഈ മേഖലയില്‍ വെച്ച് കൊല്ലപ്പെട്ടത്. 1918 സെപ്റ്റംബറില്‍ ഹൈഫയില്‍ വെച്ച് നടന്ന കുതിരപ്പട സൈനിക ചരിത്രത്തിലെ തന്നെ സുപ്രധാന അധ്യായമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് വളരാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയും ഇസ്രായേലിന്റെ സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെയുള്ള ശക്തിയും കൂടിചേരുമ്പോള്‍ പലതും സംഭവിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

Also Read: PM Modi: മോദി ഇസ്രായേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത എടുത്തുകാണിച്ച് തന്നെയായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗവും. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

മോദി സുഹൃത്തല്ല സഹോദരനാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ കൂടെ നിന്നുവെന്നും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല മോദിയുമായുള്ള സൗഹൃദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഖ്യം, വ്യക്തിഗത ശക്തികളുടെ കൂടിച്ചേരല്‍ കൂടിയാണ്, ഒരു വലിയ ഗുണിതമെന്ന് വേണമെങ്കില്‍ പറയാം, അത് ആത്മാവിന്റെ ഗുണിതവും പ്രവൃത്തികളുടെയും കഴിവിന്റെയും ഗുണിതമാണ്, നെതന്യാഹു പറഞ്ഞു.

Follow Us