AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: മോദി ഇസ്രായേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും

PM Modi to begin Israel visit today: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് പുറപ്പെടും. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് മോദി പോകുന്നത്. മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്.

PM Modi: മോദി ഇസ്രായേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; സഹകരണം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും
Narendra Modi Image Credit source: PTI
Jayadevan AM
Jayadevan AM | Published: 25 Feb 2026 | 06:56 AM

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലിലേക്ക് പുറപ്പെടും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് മോദി പോകുന്നത്. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തില്‍ കൈവരിച്ച പുരോഗതി അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയാകും. ദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും മോദിയും, നെതന്യാഹുവും ചര്‍ച്ച ചെയ്യും.

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെയും മോദി സന്ദർശിക്കും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ജറുസലേമിൽ നടക്കുന്ന വിവിധ പരിപാടികളില്‍ മോദി പങ്കെടുക്കും.

Also Read: Aalin Sherin Abraham: ഒരു നാടിൻ്റെ നൊമ്പരവും അഭിമാനവും; ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

മോദിയുടെ സന്ദർശനത്തെ ചരിത്രപരമെന്നാണ്‌ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിംഗ് വിശേഷിപ്പിച്ചത്. ഭീകരവാദനത്തിനെതിരെ സമാന നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇസ്രായേലുമെന്ന് അദ്ദേഹം ആകാശവാണി ന്യൂസിനോട് പ്രതികരിച്ചു.

പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം ഇരു രാജ്യങ്ങളും പരസ്പരം ഒപ്പം നിന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2017-ൽ മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അടിത്തറ പാകിയതായും ജെ.പി. സിംഗ് കൂട്ടിച്ചേര്‍ത്തു. ആ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചകൾക്ക് ശേഷം നിരവധി കരാറുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവെക്കും. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്യും. ഇതോടെ ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ നേതാവായും മോദി മാറും. ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നതിന് ഒരു കമ്മ്യൂണിറ്റി പരിപാടിയിലും മോദി പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.