AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

നേപ്പാൾ പ്രളയം: 320 ഇന്ത്യക്കാരെ കാണാനില്ല, ടിബറ്റിൽ കുടുങ്ങി 400 പേർ; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ

India Rushes Relief to Nepal; 320 Indians Still Missing in Deadly Border Floods: ടിബറ്റിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാർ സുരക്ഷിതരാണെന്നാണ് സർക്കാർ നൽകുന്ന വിവരം. ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബീജിംഗിലെ ഇന്ത്യൻ എംബസി വഴിയുള്ള ഹെൽപ്പ് ലൈൻ നമ്പരുകളിലേക്ക് പലരും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും അധികൃതർ അറിയിച്ചു

നേപ്പാൾ പ്രളയം: 320 ഇന്ത്യക്കാരെ കാണാനില്ല, ടിബറ്റിൽ കുടുങ്ങി 400 പേർ; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യ
പ്രളയം: നേപ്പയിലെ നുവാക്കോട്ട് ജില്ലയിലെ ദേവിഘട്ട് ഗ്രാമത്തിൽ നിന്നുമുള്ള ചിതംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 29 Aug 2026 | 07:32 AM

ന്യൂഡൽഹി: നേപ്പാളിലും ചൈനീസ് അതിർത്തി പ്രദേശങ്ങളിലുമുണ്ടായ മിന്നൽപ്രളയത്തിൽ 320 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 400-ഓളം ഇന്ത്യക്കാർ ടിബറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ടിബറ്റിൽ കുടുങ്ങിക്കിടന്നിരുന്ന 153 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നേപ്പാളിലെത്തിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് വ്യാഴാഴ്ച കാഠ്മണ്ഡുവിലെത്തിയ 21 ഇന്ത്യക്കാർ വെള്ളിയാഴ്ച ഉച്ചയോടെ ന്യൂഡൽഹിയിൽ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നാട്ടിൽ തിരിച്ചെത്തിയ സംഘം തങ്ങളെ രക്ഷപ്പെടുത്തിയ നേപ്പാൾ സൈന്യത്തിന് പ്രത്യേക നന്ദി രേഖപ്പെടുത്തിയതായി ജയശങ്കർ അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 579 ആയി ഉയർന്നിട്ടുണ്ട്.. കാണാതായവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഇതുവരെ ബന്ധപ്പെടാൻ കഴിയാത്തതോ കാണാതായതോ ആയ ഇന്ത്യക്കാരുടെ എണ്ണം നിലവിൽ 320 ആണ് എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ത്രിശൂലി-വൺ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കൈലാസ് മാനസരോവർ യാത്രയ്ക്കായി പോയ മറ്റ് രാജ്യങ്ങളിലെ പൗരത്വമുള്ള നൂറോളം ഇന്ത്യൻ വംശജരെയും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Nepal Flood: നേപ്പാളിൽ വില്ലൻ ചൈനയുടെ തടാകമോ? സഹായം വാഗ്ദാനം ചെയ്ത് ട്രംപ്, കാണാതായവർ 1400 കടന്നു

അതേസമയം, ടിബറ്റിൽ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാർ സുരക്ഷിതരാണെന്നാണ് സർക്കാർ നൽകുന്ന വിവരം. ഇവർ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബീജിംഗിലെ ഇന്ത്യൻ എംബസി വഴിയുള്ള ഹെൽപ്പ് ലൈൻ നമ്പരുകളിലേക്ക് പലരും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി ചൈനീസ് അധികൃതരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഇതിനിടെ, നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉന്നതതല യോഗം വിളിച്ചുചേർത്തു.

ബുധനാഴ്ച രാത്രി മുതൽ മൂന്ന് സൈനിക വിമാനങ്ങളിലായി 57.5 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൂടി പ്രത്യേകമായി അയച്ചു. ഇതിന് പുറമെ, രക്ഷാപ്രവർത്തനങ്ങൾക്കായി 11 അംഗ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഘത്തെയും ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതി മേഖലയിലെ തുരങ്കങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അവിടേക്ക് വിദഗ്ധ സംഘത്തെയും അയക്കുന്നുണ്ട്.

പ്രളയത്തിൽ തകർന്ന റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനായി ബെയ്‌ലി പാലങ്ങളും സാങ്കേതിക വിദഗ്ധരെയും നൽകാമെന്നും, ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രത്യേക സംഘങ്ങളെയും അത്യാധുനിക ഉപകരണങ്ങളെയും അയക്കാമെന്നും ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നേപ്പാൾ സർക്കാരിൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

English Summary

Following devastating flash floods in Nepal, the MEA confirmed that 320 Indians are missing and 400 remain stranded in Tibet. India has rapidly dispatched 57.5 tonnes of emergency relief materials and medical teams. External Affairs Minister S Jaishankar is actively monitoring rescue operations and offering further NDRF assistance.

Follow Us