AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി

Massive 8.2 Magnitude Earthquake Strikes Philippines: ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 08 Jun 2026 | 08:58 AM

മനില: തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 8.2 ആയി രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. മിൻഡാനാവോ ദ്വീപിലെ ജനറൽ സാന്റോസ് സിറ്റിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി പ്രാദേശിക സമയം രാവിലെ 7:37 നാണ് ഭൂകമ്പം ഉണ്ടായത്.

അതേസമയം, ഭൂചലനത്തിന്റെ തീവ്രത ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി 7.0 ആയും ഇന്തോനേഷ്യയിടെ ഏജൻസി 7.7 ആയുമാണ് രേഖപ്പെടുത്തിയത്. നിലവിൽ മരണങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര നടപടിക്ക് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഉത്തരവിട്ടിട്ടുണ്ട്.  മിൻഡാനാവോയിലെ ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധിയായിരിക്കുമെന്നും അറിയിച്ചു.

ALSO READ: ഇസ്രായേലിനെ വിറപ്പിച്ച് ഇറാന്‍; കനത്ത മിസൈലാക്രമണം, തിരിച്ചടിയുണ്ടായേക്കും

സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മേഖലയിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഫിലിപ്പീൻസിൽ ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾക്ക് സാധ്യത ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മണിക്കൂറുകളോളം നീണ്ടുനിന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ഫിലിപ്പീൻസിലെ ചില തീരപ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളെ ഒരു മീറ്റർ വരെ ഉയരത്തിൽ ഇത് ബാധിക്കുമെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതേസമയം, ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരദേശ നിവാസികൾക്ക് സുനാമി മുന്നറിയിപ്പുകൾ നൽകി. തായ്‌വാൻ, ജപ്പാൻ, ഗുവാം, പാപുവ ന്യൂ ഗിനിയ, നിരവധി പസഫിക് ദ്വീപ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചെറിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

നാശനഷ്ടങ്ങൾ സംഭവിച്ചോ?

അതിശക്തമായ ഭൂചലനത്തിൽ, വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സാരംഗാനി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് വിള്ളലുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ശക്തമായ പ്രകമ്പനത്തെ തുടർന്ന് ചിലർ ബോധരഹിതരായി വീണതായും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ജാഗ്രത തുടരണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി.

പ്രഭവകേന്ദ്രത്തിന് സമീപമുള്ള ജനറൽ സാന്റോസ് സിറ്റിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വീട്ടുപകരണങ്ങൾ തകർന്നതായും ഡിസെഡ്ബിബി റേഡിയോ റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെട്ടതോടെ താമസക്കാർ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർചലനങ്ങൾ തുടരുകയാണെന്നും ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും ജനറൽ സാന്റോസ് ദുരന്തനിവാരണ ഓഫീസ് അറിയിച്ചു.

English Summary:

A powerful earthquake struck the southern Philippines on Monday morning off the coast of Mindanao. The German Research Center for Geosciences measured the quake at 8.2 on the Richter scale. The quake struck at a depth of 10 kilometers, the agency said.

Follow Us