AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Houthi Attack: ഹുദൈദയിലെ ആക്രമണത്തിന് തിരിച്ചടി; സൗദിയിലെ രണ്ട് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ

Houthis Claim Missile Attacks on Saudi Ports Jeddah and Jazan: ബുധനാഴ്ചയാണ് ജിദ്ദ, ജസാന്‍ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. ആക്രമണങ്ങളില്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ജിദ്ദ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Houthi Attack: ഹുദൈദയിലെ ആക്രമണത്തിന് തിരിച്ചടി; സൗദിയിലെ രണ്ട് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 26 Nov 2026 | 06:28 AM

സൗദി അറേബ്യയിലെ രണ്ട് പ്രധാന തുറമുഖങ്ങളായ ജിദ്ദ, ജസാന്‍ എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതര്‍. യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടിയെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇതോടെ സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി.

ബുധനാഴ്ചയാണ് ജിദ്ദ, ജസാന്‍ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. ആക്രമണങ്ങളില്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ജിദ്ദ തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ജസാന്‍ തുറമുഖത്ത് ഹൂതികള്‍ തൊടുത്തുവിട്ട ഒരു പ്രൊജക്ടൈല്‍ പതിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന സ്ഥിരീകരിച്ചു. സംഭവത്തില്‍ ചെറിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായെങ്കിലും സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

ഹുദൈദ തുറമുഖത്തിന് നേരെ ആക്രമണം

യെമന്റെ ചെങ്കടല്‍ തീരത്തുള്ള ഹുദൈദ തുറമുഖത്തിന് നേരെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തിയത്. തുറമുഖത്തെ സൈനിക പ്രവര്‍ത്തനശേഷികളാണ് ലക്ഷ്യമിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിന് മുന്നോടിയായി പ്രദേശത്തുള്ള സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.

ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന പ്രധാന കവാടമാണ് ഹുദൈദ തുറമുഖം. അതിനാല്‍ ഇവിടെയുണ്ടാകുന്ന ആക്രമണങ്ങള്‍ യെമനിലെ ജനജീവിതത്തെയും ചരക്കുനീക്കത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

Also Read: US New Tariffs : ഇന്ത്യക്ക് 25% ചൈനയ്ക്ക് 40%; 14 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ യു.എസ്

ഹുദൈദയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ സൗദിയുടെ ചെങ്കടല്‍ തീരത്തെ തുറമുഖങ്ങള്‍ ലക്ഷ്യമിടുമെന്ന് നേരത്തെ തന്നെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജിദ്ദ ഉള്‍പ്പെടെയുള്ള തുറമുഖങ്ങള്‍ക്ക് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാനും കപ്പലുകള്‍ മാറ്റാനും ഹൂതി സൈനിക വക്താവ് ആവശ്യപ്പെട്ടിരുന്നു.

റിയാദിലെ ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. നഗരത്തിലെ സാമ്പത്തിക മേഖലയിലുള്ള പിഐഎഫ് ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു.

സൗദിയുടെ കിഴക്കന്‍ മേഖലയിലെ റാസ് തനൂറ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെയും ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. എന്നാല്‍ നാല് ഡ്രോണുകള്‍ തടഞ്ഞുനശിപ്പിച്ചതായും വീണ അവശിഷ്ടങ്ങള്‍ മൂലം നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമില്ലെന്നും സൗദി അധികൃതര്‍ അറിയിച്ചു.

English Summary

Yemen’s Houthi rebels claim they launched retaliatory attacks on Saudi Arabia’s Jeddah and Jazan ports following a strike on Yemen’s Hodeidah port. Saudi authorities confirmed an attack on Jazan, while reports of damage at Jeddah remain unverified. The developments have heightened tensions between the Houthis and Saudi Arabia.

 

Follow Us