AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saudi Arabia Holiday: പ്രവാസികൾക്ക് സന്തോഷിക്കാം, അവധി പ്രഖ്യാപിച്ച് അധികൃതർ, സൗദിയിൽ ആഘോഷങ്ങൾ തുടങ്ങി

Public Holiday Announced in Saudi Arabia : രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത്.

Saudi Arabia Holiday: പ്രവാസികൾക്ക് സന്തോഷിക്കാം, അവധി പ്രഖ്യാപിച്ച് അധികൃതർ, സൗദിയിൽ ആഘോഷങ്ങൾ തുടങ്ങി
ഗള്‍ഫ്‌ Image Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 21 Feb 2026 | 06:47 AM

റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ തുടക്കത്തെ അനുസ്മരിച്ചുകൊണ്ട് ഫെബ്രുവരി 22 ഞായറാഴ്ച രാജ്യം സ്ഥാപക ദിനം ആഘോഷിക്കുന്നു. 1727-ൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യത്തെ സൗദി ഭരണകൂടം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടു കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

സൗദി ദേശീയ ദിനത്തിൽ നിന്നും വ്യത്യസ്തമാണ് സ്ഥാപക ദിനം. ദേശീയ ദിനം രാജ്യം ഒന്നായതിനെ സൂചിപ്പിക്കുമ്പോൾ, സ്ഥാപക ദിനം രാജ്യത്തിന്റെ ഭരണപരമായ അടിത്തറ പാകിയതിനെയാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം വിപുലമായി ആഘോഷിക്കുന്നത്.

 

ആഘോഷപരിപാടികൾ

 

രാജ്യത്തുടനീളം വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദിയുടെ തനതായ പഴയകാല വസ്ത്രങ്ങൾ ധരിച്ചാണ് പൗരന്മാർ ഈ ദിനത്തെ വരവേൽക്കുന്നത്. ആദ്യകാല ഭക്ഷണരീതികൾ, കലകൾ, കവിതകൾ എന്നിവ പരിചയപ്പെടുത്തുന്ന നിരവധി പ്രദർശനങ്ങൾ വിവിധ നഗരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

റിയാദിലെ ഖസർ അൽ ഹുകം ഉൾപ്പെടെയുള്ള ചരിത്ര കേന്ദ്രങ്ങളിൽ വൻതോതിലുള്ള ആഘോഷങ്ങൾ നടക്കും. സ്കൂളുകളിൽ ചരിത്ര ക്ലാസുകളും മത്സരങ്ങളും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് രാജ്യത്തിന്റെ സംസ്കാരം അടുത്തറിയാൻ ലഭിക്കുന്ന മികച്ച അവസരമാണിത്. കൂടാതെ, സ്ഥാപക ദിനത്തോടനുബന്ധിച്ച് മാളുകളിലും സ്വർണ്ണക്കടകളിലും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വലിയ സാമ്പത്തിക നേട്ടമാണ് നൽകുന്നത്.

സൗദിയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അയൽരാജ്യങ്ങളായ യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും ആശംസകൾ നേർന്നു. ഇത് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ഐക്യത്തെയും സഹകരണത്തെയുമാണ് സൂചിപ്പിക്കുന്നത്.