AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nepal election Result: നേപ്പാൾ പൊതുതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി റാപ്പർ ബാലേന്ദ്ര ഷാ

Rapper-Politician Balen Shah Leads Nepal Election Wave: നേപ്പാളിലെ രാഷ്ട്രീയ സ്ഥിരതയെ ഇന്ത്യ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുതിയ നേപ്പാൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

Nepal election Result: നേപ്പാൾ പൊതുതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി റാപ്പർ ബാലേന്ദ്ര ഷാ
Balendra Shah NepalImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Mar 2026 | 07:01 PM

കാഠ്മണ്ഡു: നേപ്പാളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവുമായി റാപ്പർ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി. രാജ്യം കണ്ട വലിയ യുവജന പ്രക്ഷോഭങ്ങൾക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, രാജ്യത്തുടനീളം 94 മണ്ഡലങ്ങളിൽ ബാലേന്ദ്ര ഷായുടെ പാർട്ടി മുന്നിട്ടുനിൽക്കുകയാണ്.

നാല് തവണ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശർമ ഒലിയെ പിന്തള്ളിയാണ് ബാലേന്ദ്ര ഷായുടെ മുന്നേറ്റം. പ്രക്ഷോഭങ്ങളെത്തുടർന്ന് അഞ്ച് മാസം മുൻപ് ഒലിക്ക് രാജി വെക്കേണ്ടി വന്നിരുന്നു. ഝാപ്പ-5 മണ്ഡലത്തിൽ ശർമ ഒലിയും ബാലേന്ദ്ര ഷായും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.

നേപ്പാളിലെ രാഷ്ട്രീയ സ്ഥിരതയെ ഇന്ത്യ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുതിയ നേപ്പാൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. നേപ്പാളിലെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് ബാലേന്ദ്ര ഷാ?

 

കാഠ്മണ്ഡു സ്വദേശിയായ ബാലേന്ദ്ര ഷാ എൻജിനീയറിങ് ബിരുദധാരിയാണ്. ഇന്ത്യയിൽ നിന്നാണ് അദ്ദേഹം സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. പ്രശസ്ത റാപ്പർ കൂടിയായ അദ്ദേഹം 2022-ൽ സ്വതന്ത്രനായി മത്സരിച്ച് കാഠ്മണ്ഡു മേയറായതോടെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. 77 പേരുടെ മരണത്തിന് ഇടയാക്കിയ യുവജന പ്രക്ഷോഭത്തിന് ശേഷം യുവാക്കളുടെ ഇടയിൽ ബാലേന്ദ്രയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.

Follow Us