Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു

Riyadh Airport Resumes Operations After Two-Week Closure Amid Security Fears: ഈ മാസം ആദ്യം മുതല്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച പരിമിതമായ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ടെര്‍മിനലുകള്‍ തുറന്നത് ഞായറാഴ്ചയാണ്.

Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു

വിമാന സര്‍വീസ്‌

Published: 

26 Oct 2026 | 06:37 AM

യെമനിലെ ഹൂതി വിമതരുടെ തുടര്‍ച്ചയായ ആക്രമണ ഭീഷണികള്‍ക്കിടെ സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. രണ്ടാഴ്ചയിലേറെ നീണ്ട അടച്ചിടലിന് ശേഷമാണ് ഒക്ടോബര്‍ 25 ഞായറാഴ്ച വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായിട്ടില്ല.

സര്‍വീസുകള്‍ക്ക് പ്രത്യേക ടെര്‍മിനലുകള്‍

വിമാനത്താവള അധികൃതരുടെ അറിയിപ്പ് പ്രകാരം ടെര്‍മിനല്‍ ഒന്നിലൂടെ ആഭ്യന്തര സര്‍വീസുകളും ടെര്‍മിനല്‍ രണ്ടിലൂടെ സൗദി വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വിമാനത്താവളം വീണ്ടും തുറന്നെങ്കിലും ഞായറാഴ്ച വളരെ കുറച്ച് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയതെന്ന് വിമാന നിരീക്ഷണ സംവിധാനമായ ഫ്‌ളൈറ്റ്റഡാര്‍24-ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് സര്‍വീസിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 10ലെ ആക്രമണത്തിന് പിന്നാലെ അടച്ചിട്ടു

ഒക്ടോബര്‍ 10ന് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സൗദി അറേബ്യയില്‍ ഒരു ദശാബ്ദത്തിലേറെയായി ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

Also Read: Umrah Pilgrims: സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് ആശ്വാസം; താമസവും ഭക്ഷണവും ഉറപ്പാക്കാൻ ഇന്ത്യ

ഈ മാസം ആദ്യം മുതല്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച പരിമിതമായ ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ടെര്‍മിനലുകള്‍ തുറന്നത് ഞായറാഴ്ചയാണ്.

ആക്രമണം നടത്തുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്

വിമാനത്താവളം തുറന്നതിന് പിന്നാലെയും ആക്രമണ ഭീഷണി പിന്‍വലിക്കാന്‍ ഹൂതികള്‍ തയാറായിട്ടില്ല. റിയാദ് വിമാനത്താവളം സുരക്ഷിതമല്ലെന്നും അത് സൈനിക ലക്ഷ്യമാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നല്‍കി. വിമാനക്കമ്പനികളും ജീവനക്കാരും യാത്രക്കാരും വിമാനത്താവളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, റിയാദിനെ ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായി സൗദി അധികൃതര്‍ അറിയിച്ചു. തെക്കന്‍ സൗദിയിലെ ഖമീസ് മുഷൈത്ത്, അഹദ് റഫീദ എന്നിവിടങ്ങളില്‍ തടഞ്ഞ ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.

English Summary

Riyadh’s King Khalid International Airport has reopened after a temporary closure amid Houthi attack threats. Flight operations remain limited as security concerns persist, while travellers are advised to check with airlines for the latest service updates.

Loading...
Unable to load recommendations.
Follow Us
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ