AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Pope Elected: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശേഷം പത്രോസിൻ്റെ പിൻഗാമിയായി മാർ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെ തിരഞ്ഞെടുത്തു; ഇനി ലിയോ XIV എന്നറിയപ്പെടും

Robert Prevost Elected as New Pope: നിയുക്ത മാർപാപ്പ ലിയോ പതിനാലാമൻ എന്ന പേരായിരിക്കും സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് അദ്ദേഹം. കത്തോലിക്ക സഭാ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് അമേരിക്കയിൽ നിന്നുള്ള ഒരാൾ മാർപാപ്പയാകുന്നത്.

New Pope Elected: ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശേഷം പത്രോസിൻ്റെ പിൻഗാമിയായി മാർ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെ തിരഞ്ഞെടുത്തു; ഇനി ലിയോ XIV എന്നറിയപ്പെടും
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിൻImage Credit source: Social Media
Nandha Das
Nandha Das | Edited By: Jenish Thomas | Updated On: 08 May 2025 | 11:34 PM

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനാണ് ആണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാൽക്കണിയിൽ എത്തിയായിരുന്നു പ്രഖ്യാപനം. നിയുക്ത മാർപാപ്പ ലിയോ പതിനാലാമൻ എന്ന പേരായിരിക്കും സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് അദ്ദേഹം. കത്തോലിക്ക സഭാ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് അമേരിക്കയിൽ നിന്നുള്ള ഒരാൾ മാർപാപ്പയാകുന്നത്. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാം മാർപാപ്പയെ തിരഞ്ഞെടുത്തത്.

അൽപ സമയം മുൻപ് പുതിയ മാർപാപ്പയെ കർദിനാൾമാരുടെ കോൺക്ലേവ് തിരഞ്ഞെടുത്തു എന്നതിന്റെ സൂചനയായി സിസ്റ്റീൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 133 കർദിനാൾമാർ ചേർന്നാണ് വോട്ടെടുപ്പിലൂടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. ഏപ്രിൽ 21ന് ഫ്രാൻസിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയകൾ കത്തോലിക്ക സഭ ആരംഭിച്ചത്.

ALSO READ: പാകിസ്ഥാൻ്റേത് ചൈനീസ് എയർ ഡിഫൻസ് സിസ്റ്റം , എച്ച്ക്യു-9 തവിടുപൊടിയാക്കി ഇന്ത്യ

1955 സെപ്റ്റംബർ 14ന് ചിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് പ്രിവോർസ്റ്റ് പുരോഹിതനാകാൻ തീരുമാനിച്ചതിനെ തുടർന്ന് 1977 സെപ്റ്റംബറിൽ ഓർഡർ ഓട് സെന്റ് അഗസ്റ്റിനിൽ ചേർന്നു. പിന്നീട്, 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി ഇദ്ദേഹത്തെ മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ പെറുവിയന്‍ പൗരത്വം നേടിയ റോബര്‍ട്ട് പെര്‍വോസ്റ്റിനെ 2023ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായി അദ്ദേഹത്തെ നിയമിച്ചു. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.