AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fatty Liver: തക്കാളി ദിവസവും കഴിക്കുന്നത് ഫാറ്റി ലിവർ കുറയ്ക്കുമോ? സംഭവിക്കുന്നത് ഇത്

Is Tomato Good For Fatty Liver: തക്കാളി ദിവസവും കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു. പച്ച തക്കാളി കഴിക്കുന്നവരിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ) കുറഞ്ഞതായി ഗവേഷകർ പറയുന്നു. അടുക്കളയിലെ സ്ഥിരസാന്നിധ്യമായ തക്കാളി ദിവസവും കഴിക്കുന്നത് ഫാറ്റി ലിവർ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും എങ്ങനെയെല്ലാം സഹായിക്കുന്നുവെന്ന് നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 12 Aug 2026 | 06:41 PM
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണരീതികളും കാരണം ഏറ്റവും കൂടുതൽ ആളുകളിൽ അതും പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ (Fatty Liver). കരളിൽ അമിതമായി കൊഴുപ്പ് അടിയഞ്ഞു കൂടുന്ന ഈ അവസ്ഥ കൃത്യസമയത്ത് തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിതുറന്നേക്കാം. ഒരു പക്ഷേ നിങ്ങളുടെ ജീവന് വരം ഭീഷണിയായേക്കാവുന്ന ഒന്നാണിത്. (Image credit source: Getty Images)

1 / 5
എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, തക്കാളി ദിവസവും കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു. പച്ച തക്കാളി കഴിക്കുന്നവരിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ) കുറഞ്ഞതായി ഗവേഷകർ പറയുന്നു. അടുക്കളയിലെ സ്ഥിരസാന്നിധ്യമായ തക്കാളി ദിവസവും കഴിക്കുന്നത് ഫാറ്റി ലിവർ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും എങ്ങനെയെല്ലാം സഹായിക്കുന്നുവെന്ന് നോക്കിയാലോ.

2 / 5
തക്കാളിക്ക് ചുവപ്പ് നിറം നൽകുന്ന ലൈക്കോപീൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് കരളിന്റെ പ്രധാന സംരക്ഷകനാണ്. കരളിലെ കോശങ്ങളിൽ വീക്കവും തകരാറുകളും ഉണ്ടാക്കുന്ന 'ഓക്സിഡേറ്റീവ് സ്ട്രെസ്' കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും നിലവിലുള്ള കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ലൈക്കോപീൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.

3 / 5
ഫാറ്റി ലിവർ ഉള്ളവരിൽ ഉയർന്ന ട്രൈഗ്ലിസറൈഡുകളും ചീത്ത കൊളസ്ട്രോളും സാധാരണമാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളും രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കരളിന്റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്നു. ഫാറ്റി ലിവർ ക്രമേണ കരളിൽ വീക്കവും പരിക്കും ഉണ്ടാക്കാൻ സാധ്യതയുണ്ട്. തക്കാളിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ കരൾ കോശങ്ങളിലെ വീക്കം കുറയ്ക്കുകയും കരളിലെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4 / 5
പച്ച തക്കാളിയേക്കാൾ അല്പം വേവിച്ച തക്കാളിയിലാണ് ലൈക്കോപീൻ കൂടുതൽ ഉയർന്ന അളവിൽ ശരീരത്തിന് ലഭിക്കുന്നത്. ദിവസവും ഉച്ചഭക്ഷണത്തോടൊപ്പം പച്ചത്തക്കാളി സലാഡായി കഴിക്കുന്നത് ധാരാളം ഫൈബറും വിറ്റാമിനുകളും നൽകും. തക്കാളി നല്ലതാണെന്ന് കരുതി അമിതമായി കഴിക്കരുത്. അമിതമായി കഴിച്ചാൽ അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.  തക്കാളിയിലെ ഉയർന്ന ഓക്സലേറ്റ് സാന്നിധ്യം കിഡ്നി സ്റ്റോൺ പ്രശ്നമുള്ളവർ നിയന്ത്രിക്കുന്നത് നല്ലതാണ്.

5 / 5
Follow Us