AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഭഗത് സിംഗ് മുതൽ നീരജ ഭാനോട്ട് വരെ; ഇന്ത്യൻ ധീരർക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ താരങ്ങളും സിനിമകളും

Cinematic Tributes: 5 Bollywood Actors Who Shined as Real-Life Indian Heroes:: സ്വതന്ത്ര്യ സമരവും ഇന്ത്യയിലെ പ്രധാന സംഭവങ്ങളുമെല്ലാം എപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ട്. രജ്യത്തിൻ്റെ സമര നേതാക്കളെയും രാജ്യത്തിനായി ജീവൻ ത്യജിച്ചവരെയും തലമുറകൾക്ക് പരിചയപ്പെടുത്തുക കൂടിയാണ് അത്തരം സിനിമകൾ ചെയ്യുന്നത്. യഥാർത്ഥ ഇന്ത്യക്കാരുടെ ജീവിതം വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ പ്രമുഖ ബോളിവുഡ് താരങ്ങളെയും അവർ അവതരിപ്പിച്ച പ്രധാനപ്പെട്ട ചരിത്ര കഥാപാത്രങ്ങളെയും നമുക്കിവിടെ പരിചയപ്പെടാം.

Sumeesh T Unneen
Sumeesh T Unneen | Published: 12 Aug 2026 | 01:36 PM
രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത 'ദ ലെജൻഡ് ഓഫ് ഭഗത് സിംഗ്' എന്ന സിനിമയിൽ വിപ്ലവകാരിയായ ഭഗത് സിംഗായി എത്തിയത് പ്രശസ്ത നടൻ അജയ് ദേവ്ഗൺ ആണ്. ജാലിയൻവാലാബാഗ് കൂട്ടക്കുരുതി മുതൽ അദ്ദേഹത്തെ തൂക്കിലേറ്റപ്പെടുന്ന ദിവസം വരെയുള്ള ഭഗത് സിംഗിൻ്റെ ജീവിതമാണ് ഈ ചിത്രത്തിൽ പ്രധാനമായും കാണിക്കുന്നത്. (Image Credit source: Social Media Screengrab)

1 / 5
മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ 'സാം ബഹാദൂർ' എന്ന ചിത്രത്തിൽ ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ വേഷം നടൻ വിക്കി കൗശൽ അവിസ്മരണീയമാക്കി. ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ അദ്ദേഹത്തിൻ്റെ സുപ്രധാന സൈനിക ജീവിതവും മികച്ച നേതൃപാടവവും വിക്കി അതിഗംഭീരമായാണ് സ്ക്രീനിൽ പ്രതിഫലിപ്പിച്ചത്.

2 / 5
കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ വിക്രം ബത്രയുടെ യഥാർത്ഥ ജീവിതം പറയുന്ന 'ഷേർഷാ' എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് പ്രധാന വേഷത്തിൽ എത്തിയത്. ഇന്ത്യൻ സൈന്യത്തിലെ അദ്ദേഹത്തിൻ്റെ സേവനവും 1999-ലെ കാർഗിൽ യുദ്ധത്തിലെ പോരാട്ടവും ജീവത്യാഗവും ഈ സിനിമയിലൂടെ പ്രേക്ഷകർ കണ്ടു. സിദ്ധാർത്ഥ് മൽഹോത്രയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.

3 / 5
'മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസി' എന്ന സിനിമയിൽ ധീരവനിതയായ ഝാൻസി റാണി ലക്ഷ്മിഭായിയുടെ വേഷത്തിൽ എത്തിയത് നടി കങ്കണ റണാവത്ത് ആണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായ 1857-ലെ കലാപത്തിൽ റാണിയുടെ പോരാട്ടമാണ് ചിത്രം പ്രധാനമായും പറയുന്നത്. ചിത്രത്തിലെ പ്രകടഞ്ഞത്തിന് മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കങ്കണയെ തേടിയെത്തി.

4 / 5
359 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച ഫ്ലൈറ്റ് അറ്റൻഡൻ്റ് നീരജ ഭാനോട്ടിനെ സ്ക്രീനിൽ അനശ്വരമാക്കിയത് സോനം കപൂറാണ്. 1986-ലെ വിമാന റാഞ്ചൽ പശ്ചാത്തലമാക്കി 2016-ലാണ് 'നീരജ' എന്ന സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിലെ മികച്ച പ്രകടനം സോനം കപൂറിന് ദേശീയ പുരസ്കാര വേദിയിൽ പ്രത്യേക പരാമർശം നേടിക്കൊടുത്തിരുന്നു,

5 / 5
Follow Us