UAE National Day 2026 Holidays : 3 പെയ്ഡ് ലീവ് മതി, 9 ദിവസത്തെ നീണ്ട അവധി കിട്ടും! യുഎഇ ദേശീയ ദിനാഘോഷം ഒരു ചെറിയ വേക്കേഷനാക്കാം

Long Leave Plan For UAE National Day 2026 Holidays : പൊതുമേഖല സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധിയാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്വകാര്യ മേഖലയിലുള്ള ജീവനക്കാർക്ക് രണ്ട് ദിവസത്തെ അവധി മാത്രമാണ് യുഇഎ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഭരണകൂടം അനുവദിച്ചിട്ടുള്ളത്.

UAE National Day 2026 Holidays : 3 പെയ്ഡ് ലീവ് മതി, 9 ദിവസത്തെ നീണ്ട അവധി കിട്ടും! യുഎഇ ദേശീയ ദിനാഘോഷം ഒരു ചെറിയ വേക്കേഷനാക്കാം

UAE National Day 2026

Published: 

14 Nov 2026 | 04:26 PM

55-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിൻ്റെ (Eid Al Etihad) ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ ഭരണകൂടം. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ 2 ബുധൻ, 3 വ്യാഴം, 4 വെള്ളി തീയതികളിലാണ് ഭരണകൂടം അവധി അനുവദിച്ചിട്ടുള്ളത്. പിന്നെ വാരാന്ത്യം കൂടി ചേർത്താൽ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി തന്നെ ലഭിക്കും. അതേസമയം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്നത് രണ്ട് ദിവസത്തെ അവധി മാത്രമാണ്. ഡിസംബർ രണ്ടിനും മൂന്നിനും നാലാം തീയതി വെള്ളിയാഴ്ച പ്രവർത്തി ദിനമാണ്. അതിനാൽ ഒരു നീണ്ട അവധി എന്ന മോഹം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നഷ്ടമായി.

ഒമ്പത് ദിവസത്തെ അവധി ലഭിക്കും

എന്നാൽ അതിൽ വിഷ്മിക്കേണ്ട, വാർഷിക അവധിയിൽ നിന്നും ഒരു മൂന്ന് പെയ്ഡ് ലീവെടുത്താൽ ഇത്തവണത്തെ യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ഒരു ചെറിയ വെക്കേഷനാക്കി മാറ്റാൻ സാധിക്കുന്നതാണ്. കൃത്യമായി പ്ലാൻ ചെയ്താൽ നിങ്ങൾക്ക് ഒരു ഒമ്പത് ദിവസത്തെ അവധി ലഭിക്കുന്നതാണ്. അതിന് ഇനി ഒരുപാട് സമയം ഒന്നുമില്ല, വേഗം തന്നെ നിങ്ങളുടെ മാനേജറെ കണ്ട് അവധി നേടിയെടുക്കുക. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.

ALSO READ : Eid Al Etihad: പ്രവാസികൾക്ക് ആഘോഷിക്കാം, അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് യു.എ.ഇ

ഡിസംബർ രണ്ട് ബുധൻ , മൂന്ന് വ്യാഴം തീയതികളിലാണ് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി ലഭിക്കുന്നത്. അതിന് രണ്ട് ദിവസം മുമ്പ് നവംബർ 30 തിങ്കൾ, ഡിസംബർ ഒന്ന് ചൊവ്വ ദിവസങ്ങളിലേക്കും ശേഷം നാലാം തീയതി വെള്ളി ആഴ്ചത്തേക്കുമാണ് പെയ്ഡ് ലീവ് വാങ്ങിയെടുക്കേണ്ടത്. നവംബർ 30ന് മുമ്പുള്ളതും ഡിസംബർ നാലിന് ശേഷമുള്ളതുമായ വാരാന്ത്യവും മൂന്ന് പെയ്ഡ് ലീവും യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധിയും എല്ലാം ചേർന്ന് ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധി ലഭിക്കുന്നതാണ്.

ഒന്നും കൂടി വിശദമാക്കാം:

നവംബർ 28- ശനി- വാരാന്ത്യം
നവംബർ 29- ഞായർ- വാരാന്ത്യം
നവംബർ 30 – തിങ്കൾ- പെയ്ഡ് ലീവ്
ഡിസംബർ 1- ചൊവ്വ- പെയ്ഡ് ലീവ്
ഡിസംബർ 2- ബുധൻ- യുഎഇ ദേശീയ ദിനം
ഡിസംബർ 3- വ്യാഴം- യുഎഇ ദേശീയ ദിനം
ഡിസംബർ 4- വെള്ളി- പെയ്ഡ് ലീവ്
ഡിസംബർ 5- ശനി- വാരാന്ത്യം
ഡിസംബർ 6 – ഞായർ – വാരാന്ത്യം

English Summary

Just Two Public Holiday You Can Get 9 Days Short Vaccation on UAE National Day 2026 With Help Of  3 Paid Leave.

Loading...
Unable to load recommendations.
Follow Us
Related Stories
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്