AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

UAE Public Holidays 2026: യുഎഇയിൽ ഇത്തവണ ഒൻപത് ദിവസത്തെ അവധി… പ്രവാസികൾക്ക് വരാനിരിക്കുന്നത് ആഘോഷക്കാലം

9-Day Long Break for Residents at Eid Al Adha: പെരുന്നാൾ കാലമായതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യതയുണ്ട്. യാത്ര പ്ലാൻ ചെയ്യുന്നവർ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിക്കും. നിലവിലെ കണക്കുകൾ ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ചുള്ളതാണ്. ദുൽ ഹിജ്ജ മാസത്തിലെ ചന്ദ്രദർശനത്തിന് ശേഷമേ ഔദ്യോഗിക അവധി തീയതികൾ യുഎഇ സർക്കാർ സ്ഥിരീകരിക്കുകയുള്ളൂ.

UAE Public Holidays 2026: യുഎഇയിൽ ഇത്തവണ ഒൻപത് ദിവസത്തെ അവധി… പ്രവാസികൾക്ക് വരാനിരിക്കുന്നത് ആഘോഷക്കാലം
UAE Image Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 08 Apr 2026 | 10:00 PM

ദുബായ്: ജോലിത്തിരക്കുകളിൽ നിന്ന് മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും യാത്രകൾ പ്ലാൻ ചെയ്യാനുമാഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികൾക്ക് ആവേശകരമായ വാർത്ത. 2026-ലെ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) പ്രമാണിച്ച് യുഎഇയിൽ താമസക്കാർക്ക് തുടർച്ചയായ ആറ് ദിവസം വരെ അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അവധിക്കാലം ഇങ്ങനെ

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം, ഇത്തവണത്തെ പെരുന്നാൾ അവധികൾ താഴെ പറയുന്ന ക്രമത്തിലായിരിക്കും. മെയ് 26, ചൊവ്വാഴ്ചയാണ് അറഫാ ദിനം. മെയ് 27 ബുധനും 28 വെള്ളിയാഴ്ചയും ഈദ് അൽ അദ്ഹയാണ്. മെയ് 30, 31 ദിവസങ്ങളിൽ ശനി, ഞായർ ദിവസത്തെ വാരാന്ത്യഅവധി കൂടി വരുമ്പോൾ ആകെ നീണ്ട ദിവസങ്ങൾ അവധി ആയിരിക്കും. യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ഒരുപോലെ ലഭ്യമാകും. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ തുടർച്ചയായി ആറ് ദിവസത്തെ പൊതു അവധിയാണ് ലഭിക്കുക.

ഒൻപത് ദിവസത്തെ അവധി എങ്ങനെ സ്വന്തമാക്കാം?

നിങ്ങൾക്ക് അല്പം കൂടി വലിയൊരു അവധിക്കാലമാണ് ആവശ്യമെങ്കിൽ, ലളിതമായ ഒരു പ്ലാനിംഗിലൂടെ ഇത് ഒൻപത് ദിവസമാക്കി ഉയർത്താം. മെയ് 25 തിങ്കളാഴ്ച ഒരു ദിവസത്തെ വാർഷിക അവധി കൂടി എടുത്താൽ, മെയ് 23 ശനിയാഴ്ച മുതൽ മെയ് 31 ഞായറാഴ്ച വരെ നീളുന്ന തുടർച്ചയായ ഒൻപത് ദിവസത്തെ വലിയൊരു അവധിക്കാലം നിങ്ങൾക്ക് ആസ്വദിക്കാനാകും. നാട്ടിലേക്ക് പോകാനോ വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താനോ ആഗ്രഹിക്കുന്നവർക്ക് ഈ സമയം വലിയൊരു അവസരമാണ്. എന്നാൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read – വീണ്ടും ശക്തിപ്രാപിച്ച് മഴ, ഒപ്പം പൊടിക്കാറ്റും കടൽക്ഷോഭവും, പ്രവാസികൾ സൂക്ഷിക്കുക

പെരുന്നാൾ കാലമായതിനാൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ സാധ്യതയുണ്ട്. യാത്ര പ്ലാൻ ചെയ്യുന്നവർ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് സാമ്പത്തിക ലാഭമുണ്ടാക്കാൻ സഹായിക്കും. നിലവിലെ കണക്കുകൾ ജ്യോതിശാസ്ത്ര പ്രവചനങ്ങൾ അനുസരിച്ചുള്ളതാണ്. ദുൽ ഹിജ്ജ മാസത്തിലെ ചന്ദ്രദർശനത്തിന് ശേഷമേ ഔദ്യോഗിക അവധി തീയതികൾ യുഎഇ സർക്കാർ സ്ഥിരീകരിക്കുകയുള്ളൂ. സമാധാനപൂർണ്ണമായ ഒരു പെരുന്നാൾ ആഘോഷത്തിനായി ഇപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നത് ഉചിതമായിരിക്കും.

Follow Us