AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE weather alert: യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

NCM Warns Heavy Rain and Unstable Conditions Expected: വ്യാഴാഴ്ച രാത്രിയോടെ മേഘങ്ങളുടെ സാന്നിധ്യം ക്രമേണ കുറയുമെങ്കിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.

UAE weather alert: യുഎഇയിൽ വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ; വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Uae WeatherImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 03 Mar 2026 | 05:56 PM

അബുദാബി: യുഎഇയിൽ നാളെ മുതൽ ഈ മാസം 5 വരെ അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മിതമായതോ ശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

 

മഴയുടെ പ്രവചനം ഇങ്ങനെ

 

ചൊവ്വാഴ്ച രാത്രി ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും മേഘങ്ങൾ രൂപപ്പെടാനും നേരിയ മഴയ്ക്കും സാധ്യതയെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ന്യൂനമർദ്ദത്തിന്റെ തീവ്രത വർധിക്കുന്നതോടെ അബുദാബി, ഉൾനാടൻ പ്രദേശങ്ങൾ, വടക്കൻ-കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കും.

Also Read: PM Modi: ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ച് മോദി, ആക്രമണങ്ങളെ അപലപിച്ചു

വ്യാഴാഴ്ച രാത്രിയോടെ മേഘങ്ങളുടെ സാന്നിധ്യം ക്രമേണ കുറയുമെങ്കിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് വീശുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും കാരണമായേക്കാം. കൂടാതെ, രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലിൽ തിരമാലകൾ മിതമായ നിലയിലായിരിക്കുമെങ്കിലും ഇടയ്ക്കിടെ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Follow Us