AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ച് മോദി, ആക്രമണങ്ങളെ അപലപിച്ചു

Narendra Modi speaks to Gulf rulers: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായാണ് മോദി ഫോണ്‍ സംഭാഷണം നടത്തിയത്.

PM Modi: ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംസാരിച്ച് മോദി, ആക്രമണങ്ങളെ അപലപിച്ചു
നരേന്ദ്ര മോദിImage Credit source: PTI
Jayadevan AM
Jayadevan AM | Published: 03 Mar 2026 | 07:31 AM

ന്യൂഡല്‍ഹി: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതത് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ആക്രമണങ്ങളില്‍ അപലപിച്ച മോദി, ഇന്ത്യക്കാരെ സംരക്ഷിച്ചതിന് ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായാണ് മോദി ആദ്യം സംസാരിച്ചത്. തുടര്‍ന്ന് ബഹ്‌റൈനിലെയും സൗദി അറേബ്യയിലെയും ഭരണാധികാരികളുമായി ഫോൺ സംഭാഷണം നടത്തി.

ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനോടും മോദി സംസാരിച്ചു. മേഖലയിലെ മാറിവരുന്ന സാഹചര്യത്തിൽ മോദി ആശങ്ക അറിയിച്ചു. ജോർദാനിലെ ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും പിന്തുണ നല്‍കുന്നുവെന്നും, ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.

പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ച് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്തതായി മോദി എക്‌സില്‍ കുറിച്ചു. സൗദി അറേബ്യയ്‌ക്കെതിരെ നടന്ന ആക്രമണങ്ങളെ അപലപിക്കുന്നു. മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണം. ഈ ദുഷ്‌കരമായ സമയങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ശ്രദ്ധിച്ചതിന് മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: PM Narendra Modi: ഇന്ത്യ എന്നും നിലകൊള്ളുന്നത് ലോകസമാധാനത്തിനായി; പശ്ചിമേഷ്യയിൽ സമാധാനത്തിന് ആഹ്വാനവുമായി പ്രധാനമന്ത്രി

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായും മോദി ഫോണ്‍ സംഭാഷണം നടത്തി. ബഹ്‌റൈനിനെതിരായ ആക്രമണങ്ങളെ അപലപിക്കുകയും, ഇന്ത്യക്കാര്‍ക്ക് നല്‍കിയ പിന്തുണകള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തതായി മമോദി വ്യക്തമാക്കി.

Follow Us