AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിലെ അനിശ്ചിതത്വം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇതാ

Passport Renewal in UAE; New Booking Website Explainer: 17 വർഷങ്ങൾക്ക് ശേഷം ആദ്യമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സ്വന്തം നിലയ്ക്ക് നേരിട്ട് നടത്താൻ തുടങ്ങി. ജൂലൈ 1 മുതൽ ഇതിനായി പുതിയ പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിലെ അനിശ്ചിതത്വം; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 17 Jul 2026 | 11:22 AM

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. സേവനദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് 35 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്ര വലിയ ഒരു പ്രവാസി സമൂഹത്തിനായി ഒരുക്കിയിരിക്കുന്ന ബദൽ സൗകര്യങ്ങൾ വളരെ ചെറുതാണെന്ന് തന്നെ പറയേണ്ടി വരും. പാസ്‌പോർട്ട് പുതുക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി യു.എ.ഇയിലെ ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളാണ് ഇനി പറയുന്നത്:

അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ കോൺസുലേറ്റിൻ്റെയും സേവനങ്ങൾ ഇന്ത്യക്കാരിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി 2025 നവംബറിൽ ഇന്ത്യൻ എംബസി വിവിധ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരുന്നു. വി.എഫ്,എസ് ഗ്ലോബൽ, എസ്.ജി.ഐ.വി.എസ് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ പങ്കെടുത്ത ലേലത്തിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് കരാർ ലഭിച്ചത്. 2026 ജൂലൈ 1 മുതൽ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിക്കാനായിരുന്നു അൽഹിന്ദിൻ്റെ പദ്ധതി. സർക്കാർ ഫീസിന് പുറമെ വെറും 19 ദിർഹം മാത്രം ഈടാക്കി സേവനം നൽകുമെന്ന് പൃഖ്യാപനവും വന്നു..

Also Read:UAE 5-Year Tourist Visa: സ്പോൺസർമാർ വേണ്ട; യു.എ.ഇയുടെ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ച് കൂടുതൽ അറിയു…!

എന്നാൽ ടെൻഡർ നടപടികളിലെ അപാകതകൾ ചൂണ്ടിക്കാട്ടി കരാർ ലഭിക്കാത്ത രണ്ട് കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇതോടെ ജൂലൈ 1-ന് അൽഹിന്ദിന് ചുമതലയേൽക്കാൻ കഴിഞ്ഞില്ല. ടെൻഡർ വീണ്ടും ക്ഷണിക്കാനും ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനും കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ 17 വർഷങ്ങൾക്ക് ശേഷം ആദ്യമായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സ്വന്തം നിലയ്ക്ക് നേരിട്ട് നടത്താൻ തുടങ്ങി. ജൂലൈ 1 മുതൽ ഇതിനായി പുതിയ പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻമെൻ്റ് എടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെ അപ്പോയിൻമെൻ്റ് എടുക്കാം?

പ്രവാസികൾക്ക് https://book.passportindiauae.com/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപ്പോയിൻമെൻ്റ് എടുക്കാവുന്നതാണ്. ഇതിനായി ആദ്യം വെബ്സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ഇ-മെയിൽ വെരിഫൈ ചെയ്യേണ്ടതുണ്ട്. തുടർന്ന് ലോഗിന് ചെയ്ത ശേഷം അബുദാബി എംബസിയോ ദുബായ് കോൺസുലേറ്റോ തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകി ലഭ്യമായ അപ്പോയിൻമെൻ്റ് സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.

അടുത്ത ദിവസത്തേക്കുള്ള സ്ലോട്ടുകൾ എല്ലാ ദിവസവും രാത്രി 8 മണിക്കാണ് വെബ്സൈറ്റിൽ ലഭ്യമാവുക. ഇവ പെട്ടെന്ന് തന്നെ തീർന്നുപോകാനും സാധ്യതയുണ്ട്. റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2026 ജൂലൈ 17 വെള്ളിയാഴ്ച മുതൽ ജൂലൈ 19 ഞായറാഴ്ച വരെ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

English Summary

Over 3.5 million Indian expats in the UAE face consular service disruptions after a legal dispute halted Al Hind Tours’ new contract. The Indian Embassy and Dubai Consulate are temporarily managing passport and visa services directly via a new online appointment portal. The Dubai Consulate is closed from July 17-19.

Follow Us