ദുബായ് – അബുദാബി യാത്രാ സമയം വെറും 30 മിനിറ്റ്; യു.എ.ഇയിൽ അതിവേഗ റെയിൽ പദ്ധതി വരുന്നു
Dubai to Get Two New Stations for UAE's Upcoming High-Speed Rail Network: യു,എ.ഇയിലെ ദേശീയ റെയിൽവേ ശൃംഖലയായ എത്തിഹാദ് റെയിലിൻ്റെ ഭാഗമായി തന്നെയാണ് അതിവേഗ റെയിൽ പദ്ധതിയും വരുന്നത്. എന്നാൽ നിലവിലുള്ള സാധരണ പാസഞ്ചർ റെയിൽ സർവീസുകളിൽ നിന്നും വേറിട്ട് മറ്റൊരു സംവിധാനം എന്ന നിലയിലാകും അതിവേഗ റെയിൽ സർവീസ് പ്രവർത്തിക്കുക. എമിറേറ്റുകൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനായി പൂർണമായും വൈദ്യുതികരിച്ച പ്രത്യേക പാതയാണ് ഇതിനായി തയ്യാറാക്കുന്നത്.
അബുദാബിയിൽ താമസിച്ചുകൊണ്ട് ദുബായിൽ ജോലി ചെയ്യുന്ന ഒരു പ്രവാസിയെ എങ്കിലും നമുക്ക് ഒരോരുത്തർക്കും നേരിട്ട് പരിചയമുണ്ടാകും.. താമസ സൗകര്യങ്ങളുടെ ലഭ്യതയും, വാടകയും ഒക്കെ കൂട്ടിയും കിഴിച്ചുമാണ് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ ഇത്തരം ഒരു സാഹസത്തിന് മുതിരാറ്. എന്നാൽ ദുബായിൽ നിന്നും അബുദാബിയിലേക്കും തിരിച്ചും ദീനംപ്രതി യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പുതിയ അതിവേഗ റെയിൽ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ദുബായിൽ നിന്നും അബുദബിയിലേക്കും തിരിച്ചുമുള്ള യാത്രാ സമയം വെറും 30 മിനിറ്റായി ചുരുങ്ങും. നിലവിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ രണ്ട് മണിക്കൂറിനടത്ത് എടുക്കുന്ന യാത്രയാണ് ഈ വിധത്തിൽ കുറയുക.
യു,എ.ഇയിലെ ദേശീയ റെയിൽവേ ശൃംഖലയായ എത്തിഹാദ് റെയിലിൻ്റെ ഭാഗമായി തന്നെയാണ് അതിവേഗ റെയിൽ പദ്ധതിയും വരുന്നത്. എന്നാൽ നിലവിലുള്ള സാധരണ പാസഞ്ചർ റെയിൽ സർവീസുകളിൽ നിന്നും വേറിട്ട് മറ്റൊരു സംവിധാനം എന്ന നിലയിലാകും അതിവേഗ റെയിൽ സർവീസ് പ്രവർത്തിക്കുക. എമിറേറ്റുകൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനായി പൂർണമായും വൈദ്യുതികരിച്ച പ്രത്യേക പാതയാണ് ഇതിനായി തയ്യാറാക്കുന്നത്.
Also Read: ഒറ്റ ട്രിപ്പിൽ ഏഴ് എമിറേറ്റുകളിലും കറങ്ങാം; ‘യു.എ.ഇ ഗ്രാൻഡ് ടുർ’ പദ്ധതിക്ക് തുടക്കം
റിപ്പോർട്ടുകൾ അനുസരിച്ച് ദുബായിൽ രണ്ട് പ്രധാന സ്റ്റേഷനുകളാകും അതിവേഗ റെയിൽ ശൃംഖലയിൽ ഉണ്ടാവുക. അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലുമായിരിക്കും പുതിയ സ്റ്റേഷനുകൾ ഒരുക്കുക എന്ന് അറബ് മാധ്യമമായ ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ 2032-ലെ ദുബൈ റെയിൽ നെറ്റ്‌വർക്ക് മാപ്പിൽ അൽ ഖൈർ റോഡിന് അമാന്തരമായി ദുബായ് മെട്രോ റെഡ് ലൈനിന് സമീപത്തുകൂടി ഈ അതിവേഗ റെയിൽ പാത കടന്നുപോകുന്നതായി കാണാം.
മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിലാകും ഈ അത്യാധുനിക ട്രെയിൻ സഞ്ചരിക്കുക. ഇതോടെ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വേഗതയേറിയ റെയിൽവേ ശൃംഖലകളിലൊന്നായി യു,എ,ഇയുടെ ഈ പദ്ധതി മാറും. ദുബായിക്കും അബുദാബികും ഇടയിലുള്ള ദൂരം 30 മിനിറ്റായി കുറയുന്നതോടെ താസം ഒരു നഗരത്തിലും ജോലി മറ്റൊരു നഗരത്തിലുമായി ബുദ്ധിമുട്ടുന്ന പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് യാത്ര ഏറെ ആശ്വാസകരമാകും. സാമ്പത്തിക രംഗത്തും ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് ഈ അതിവേഗ റെയിൽ പദ്ധതി വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
The UAE is set to launch a fully electrified high-speed rail service connecting Dubai and Abu Dhabi in just 30 minutes. Operating at 350km/h, it will transform travel and business.