Iran vs Gulf: ബി-1 ആക്രമണത്തില്‍ പ്രതികാരം; ഗള്‍ഫിലെ ഈ പാലങ്ങളെല്ലാം ഇറാന്റെ ‘ഹിറ്റ് ലിസ്റ്റി’ല്‍? ആശങ്ക

B1 bridge attack: ബി 1 പാലത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്‍ പ്രതികാരത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ ലക്ഷ്യമിട്ടതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശങ്ക ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇറാനിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ബി-1.

Iran vs Gulf: ബി-1 ആക്രമണത്തില്‍ പ്രതികാരം; ഗള്‍ഫിലെ ഈ പാലങ്ങളെല്ലാം ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍? ആശങ്ക

ഇറാനിലെ കരാജില്‍ യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ന്ന പാലം

Updated On: 

03 Apr 2026 | 06:17 PM

ടെഹ്‌റാന്‍: ബി-1 പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഗള്‍ഫിലെ എട്ട് പാലങ്ങള്‍ ഇറാന്‍ ‘ഹിറ്റ് ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ബി-1 പാലം തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫിലെ വിവിധ പാലങ്ങള്‍ ഇറാന്‍ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും നിരവധി പ്രമുഖ പാലങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ലക്ഷ്യങ്ങളാകാൻ സാധ്യതയുണ്ടെന്ന് ‘ഹിറ്റ് ലിസ്റ്റ്’ പുറത്തുവിട്ടുകൊണ്ട് ഫാർസ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

ഹിറ്റ് ലിസ്റ്റിലെ പാലങ്ങള്‍

  • കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് സീ ബ്രിഡ്ജ്‌
  • യുഎഇയിലെ ഷെയ്ഖ് സായിദ് ബ്രിഡ്ജ്‌
  • അൽ മഖ്ത ബ്രിഡ്ജ്‌ ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്‌
  • സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിങ്‌ ഫഹദ് കോസ്‌വേ
  • ജോർദാനിലെ കിംഗ് ഹുസൈൻ ബ്രിഡ്ജ്‌
  • ഡാമിയ ബ്രിഡ്ജ്‌
  • അബ്ദൗൺ ബ്രിഡ്ജ്‌

Also Read: Iran Attack: കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ആക്രമണം; തീ പടരുന്നു

വ്യാഴാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിലെ ഏറ്റവും ഉയരം കൂടിയ ബി-1 പാലം തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കരാജിലെ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബി-1 പാലം സ്ഥിതി ചെയ്യുന്ന അൽബോർസ് പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ ഗോഡ്രത്തൊള്ള സെയ്ഫ് അറിയിച്ചതായി സ്റ്റേറ്റ് ടിവിയും ഫാർസ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ബോംബാക്രമണങ്ങളിലൂടെ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്