പുടിൻ കൊലയാളി, എങ്ങനെ സുഹൃത്താകും? ട്രംപിനെതിരെ സെലെൻസ്‌കി

'Putin Is a Killer': Zelensky Slams Trump Over Friendship Remark: പുടിന്‍ ഒരു ആക്രമണകാരിയും കൊലയാളിയുമാണെന്നാണ് സെലെന്‍സ്‌കിയുടെ നിലപാട്. അങ്ങനെയൊരാളെ സുഹൃത്തായി കാണാന്‍ കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പുടിനെ സുഹൃത്തെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുടിൻ കൊലയാളി, എങ്ങനെ സുഹൃത്താകും? ട്രംപിനെതിരെ സെലെൻസ്‌കി

വൊളോഡിമിര്‍ സെലെന്‍സ്‌കി, ഡൊണാള്‍ഡ് ട്രംപ്‌

Published: 

28 Nov 2026 | 06:08 AM

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുഹൃത്തെന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. പുടിനെപ്പോലൊരു വ്യക്തിയെ സുഹൃത്തായി കാണുന്നത് വിചിത്രമാണെന്നും രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറെ നല്ല സുഹൃത്തായി വിശേഷിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.

പുടിന്‍ ഒരു ആക്രമണകാരിയും കൊലയാളിയുമാണെന്നാണ് സെലെന്‍സ്‌കിയുടെ നിലപാട്. അങ്ങനെയൊരാളെ സുഹൃത്തായി കാണാന്‍ കഴിയില്ല. അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പുടിനെ സുഹൃത്തെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദത്തിന് കാരണം ട്രംപിന്റെ പരാമര്‍ശം

കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഉച്ചകോടിക്കിടെയാണ് ട്രംപ് പുടിനെ തന്റെ സുഹൃത്തെന്ന് വിശേഷിപ്പിച്ചത്. 2025 ഓഗസ്റ്റിന് ശേഷം ഇരുവരും നേരിട്ട് കണ്ടുമുട്ടിയ ആദ്യ അവസരമായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പുടിനെ സുഹൃത്തെന്ന് അഭിസംബോധന ചെയ്തപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് ഇംഗ്ലീഷില്‍ നിങ്ങളെ കണ്ടതില്‍ സന്തോഷം എന്ന് പ്രതികരിക്കുകയും ചെയ്തു.

പിന്നീട് ഇരുവരും കൈകൊടുത്ത് നില്‍ക്കുന്ന ചിത്രവും ട്രംപ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്റെ സുഹൃത്ത് എന്ന കുറിപ്പോടെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ വിമര്‍ശനത്തിന് കാരണമായത്.

Also Read: Middle East conflict: ‘കുവൈത്തിലെ സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; ഡ്രോൺ ആക്രമണ ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി

റഷ്യക്കെതിരെ കൂടുതല്‍ സമ്മര്‍ദം വേണം

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ് സെലെന്‍സ്‌കിയുടെ ആവശ്യം. മോസ്‌കോയ്ക്ക് മേല്‍ വാഷിങ്ടണ്‍ സമ്മര്‍ദം ശക്തമാക്കണം. റഷ്യയില്‍ നിന്ന് ലഭിക്കുന്ന ഉറപ്പുകളോ വാഗ്ദാനങ്ങളോ അല്ല യുക്രെയ്‌ന് ആവശ്യം. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിതമാക്കാന്‍ കഴിയുന്ന ശക്തമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നെതിരെ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചത്. ഇതുവരെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ഇരുരാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും സമാധാനകരാര്‍ യാഥാര്‍ഥ്യമായിട്ടില്ല.

English Summary

Ukrainian President Volodymyr Zelensky has strongly criticised US President Donald Trump for calling Russian President Vladimir Putin his friend. Zelensky compared the friendship remark to describing Adolf Hitler as a good friend and called for stronger US pressure on Russia to end the Ukraine war.

Loading...
Unable to load recommendations.
Follow Us
Related Stories
Emirates Hiring in Dubai: പ്ലസ് ടു മതി, ദുബായിൽ എമിറേറ്റ്‌സിൽ ജോലി നേടാം; മാസം 2.83 ലക്ഷം രൂപ വരെ ശമ്പളവും സൗജന്യ താമസവും!
Middle East conflict: ‘കുവൈത്തിലെ സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; ഡ്രോൺ ആക്രമണ ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി
യു.എ.ഇയിൽ നീണ്ട അവധിക്കാലം വരുന്നു; വെറും 29 ദിർഹം മുതൽ ടിക്കറ്റ്; പ്രവാസികൾക്ക് എത്തിഹാദ് റെയിലിൽ കിടിലൻ ട്രിപ്പ് പ്ലാൻ ചെയ്യാം!
Cairo Fuel Truck Fire: കെയ്‌റോയെ നടുക്കി തീപിടുത്തം; തിരക്കേറിയ റിംഗ് റോഡിൽ ഇന്ധന ട്രക്കിന് തിപിടിച്ച് 31 പേർ മരിച്ചു
UAE Winter Holiday: സ്കൂളുകൾക്ക് മൂന്നാഴ്ച അവധി, യുഎഇ വിദ്യാർത്ഥികൾക്ക് കോളടിച്ചല്ലോ.
Houthi Attack: ഹുദൈദയിലെ ആക്രമണത്തിന് തിരിച്ചടി; സൗദിയിലെ രണ്ട് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?