10,000 രൂപ SIPയിൽ ഈ മാറ്റം വരുത്തൂ; 20 വർഷത്തിൽ 51 ലക്ഷം അധികം നേടാം

SIP Investment 10,000 Monthly Can Become 1.5 Crore With Annual Step Up: മാസം 10,000 രൂപ എസ്‌ഐപി ആരംഭിച്ചാല്‍ പലരും വര്‍ഷങ്ങളോളം അതേ തുക തന്നെ നിക്ഷേപിക്കും. എന്നാല്‍ ശമ്പളം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുക ഉയര്‍ത്തിയില്ലെങ്കില്‍ വരുമാനത്തില്‍ നിന്ന് നിക്ഷേപിക്കുന്ന വിഹിതം ഓരോ വര്‍ഷവും കുറഞ്ഞുവരും.നഇതോടെ ദീര്‍ഘകാല കൂട്ടുപലിശയുടെ ഗുണവും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

10,000 രൂപ SIPയിൽ ഈ മാറ്റം വരുത്തൂ; 20 വർഷത്തിൽ 51 ലക്ഷം അധികം നേടാം

പ്രതീകാത്മക ചിത്രം

Published: 

05 Oct 2026 | 09:12 AM

മിക്ക ആളുകളും സമ്പത്ത് സൃഷ്ടിക്കാനുള്ള ആദ്യപടിയായി തിരഞ്ഞെടുക്കുന്ന നിക്ഷേപ രീതികളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിനാല്‍ വലിയ സാമ്പത്തിക ആസൂത്രണമൊന്നും വേണ്ടെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വരുമാനം കൂടുകയും ചെലവുകള്‍ മാറുകയും ചെയ്താലും എസ്‌ഐപി തുക അതേപടി തുടരുന്ന ശീലം വലിയൊരു അവസരനഷ്ടത്തിന് കാരണമാകാം.

ഒരേ തുകയില്‍ തുടരുന്നത് എന്തുകൊണ്ട് നല്ലതല്ല

മാസം 10,000 രൂപ എസ്‌ഐപി ആരംഭിച്ചാല്‍ പലരും വര്‍ഷങ്ങളോളം അതേ തുക തന്നെ നിക്ഷേപിക്കും. എന്നാല്‍ ശമ്പളം കൂടുന്നതിനനുസരിച്ച് നിക്ഷേപ തുക ഉയര്‍ത്തിയില്ലെങ്കില്‍ വരുമാനത്തില്‍ നിന്ന് നിക്ഷേപിക്കുന്ന വിഹിതം ഓരോ വര്‍ഷവും കുറഞ്ഞുവരും.നഇതോടെ ദീര്‍ഘകാല കൂട്ടുപലിശയുടെ ഗുണവും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. തുടക്കത്തില്‍ ചെറിയ വ്യത്യാസമായി തോന്നുമെങ്കിലും 15 മുതല്‍ 20 വര്‍ഷം വരെ നിക്ഷേപം തുടരുമ്പോള്‍ നഷ്ടപ്പെടുന്ന സമ്പത്തിന്റെ അളവ് വലുതായിരിക്കും.

വര്‍ഷം 10 ശതമാനം എസ്‌ഐപി കൂട്ടിയാല്‍

മാസം 10,000 രൂപ എസ്‌ഐപി ആയി നിക്ഷേപിക്കുന്നുവെന്ന് കരുതാം. ഈ തുക 20 വര്‍ഷത്തേക്ക് മാറ്റമില്ലാതെ നിക്ഷേപിക്കുകയും ശരാശരി 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുകയും ചെയ്താല്‍ ഏകദേശം 99 ലക്ഷം രൂപ സമാഹരിക്കാനാകും. അതേസമയം, ഓരോ വര്‍ഷവും എസ്‌ഐപി തുക 10 ശതമാനം വീതം വര്‍ധിപ്പിച്ചാല്‍ ഏകദേശം 1.5 കോടി രൂപയായി നിക്ഷേപം വളരാം. അതായത് രണ്ട് രീതികളും തമ്മില്‍ ഏകദേശം 51 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടാകാം. ചെറിയ തോതില്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക എന്ന ശീലം ദീര്‍ഘകാലത്ത് കൂട്ടുപലിശയുടെ ശക്തി കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കും.

Also Read: SIPയിൽ നേട്ടം നൽകിയ മിഡ്ക്യാപ് ഫണ്ടുകൾ; മുന്നിൽ ഈ 3 പേരുകൾ

10 ശതമാനം വര്‍ധന എങ്ങനെ

എസ്‌ഐപി തുക വര്‍ഷംതോറും 10 ശതമാനം വര്‍ധിപ്പിക്കുന്ന രീതിയാണ് പ്രധാനമായും പിന്തുടരേണ്ടത്. ഉദാഹരണത്തിന് ആദ്യ വര്‍ഷം മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടാം വര്‍ഷം ഇത് 11,000 രൂപയാക്കാം. മൂന്നാം വര്‍ഷം 11,000 രൂപയുടെ 10 ശതമാനം കൂടി വര്‍ധിപ്പിച്ച് 12,100 രൂപ നിക്ഷേപിക്കാം. ഇത്തരത്തില്‍ ഓരോ വര്‍ഷവും തുക വര്‍ധിപ്പിച്ചുകൊണ്ടുപോകുകയാണ് ലക്ഷ്യം. വാടക, ഫോണ്‍ ബില്‍, മറ്റ് ചെലവുകള്‍ എന്നിവ വര്‍ഷംതോറും ഉയരുന്നതുപോലെ നിക്ഷേപത്തിലും ചെറിയ വര്‍ധന വരുത്തുന്നത് വലിയ സാമ്പത്തിക സമ്മര്‍ദമുണ്ടാക്കണമെന്നില്ല.

English Summary

A 10,000 monthly SIP can potentially grow to around 1.5 crore in 20 years at a 12% annual return if the investment is increased by 10% every year. The step-up strategy can create a significant difference compared with keeping the SIP amount unchanged.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്