12th Pay Commission: കാത്തിരിപ്പ് നീളില്ല, മാർച്ചിന് മുമ്പ് ശമ്പളം കൂടും; കേന്ദ്രത്തിലല്ല, കേരളത്തിൽ തന്നെ!

12th Pay Commission Update: പുതിയ ശമ്പളപരിഷ്കരണം എന്ന് പ്രഖ്യാപിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഓരോ ജീവനക്കാരും. മാർച്ചിലെ ബജറ്റിന് മുമ്പ് ശമ്പളപരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് സൂചന.

12th Pay Commission: കാത്തിരിപ്പ് നീളില്ല, മാർച്ചിന് മുമ്പ് ശമ്പളം കൂടും; കേന്ദ്രത്തിലല്ല, കേരളത്തിൽ തന്നെ!

പ്രതീകാത്മക ചിത്രം

Updated On: 

12 Jan 2026 | 10:36 PM

കേന്ദ്രസർക്കാർ ജീവനക്കാർ എട്ടാം കമ്മീഷന് വേണ്ടിയാണെങ്കിൽ സംസ്ഥാനസർക്കാർ ജീവനക്കാർ കാത്തിരിക്കുന്നത് പന്ത്രണ്ടാം ശമ്പളക പരിഷ്കരണമാണ്. പ്രത്യേക കമ്മിഷന് പകരം സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി തയ്യാറാക്കിയ പുതിയ ഫോർമുല പ്രകാരം ഇത്തവണ 38 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പുതിയ ശമ്പളപരിഷ്കരണം എന്ന് പ്രഖ്യാപിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഓരോ ജീവനക്കാരും.

മാർച്ചിലെ ബജറ്റിന് മുമ്പ് ശമ്പളപരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത്തവണ ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് എന്ന രീതിയിലായിരിക്കും ശമ്പളം മാറുന്നത്. അതായത്, സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയർന്നേക്കും.

ALSO READ: ബജറ്റിന് മുമ്പോ, അടുത്ത വർഷമോ; എട്ടാം ശമ്പളകമ്മീഷൻ എവിടെ?

ഡിസംബറിലെ ദേശീയ വിലസൂചിക അനുസരിച്ച് ജനുവരി മാസത്തിൽ രണ്ട് ശതമാനം ഡിഎ കൂടി വർദ്ധിച്ചേക്കുമെന്നാണ് വിവരം. രണ്ട് ശതമാനം വർദ്ധിപ്പിക്കുന്നതോടെ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത 37 ശതമാനമായി വർദ്ധിക്കും. എന്നാൽ ഇതിൽ ഇരുപത്തിരണ്ട് ശതമാനം മാത്രമായിരിക്കും നൽകുന്നത്.

അതുപോലെ, ക്ഷാമബത്ത കുടിശ്ശിക പിഎഫ് തുകയിൽ ലയിപ്പിക്കാനും തീരുമാനിച്ചേക്കും. കഴിഞ്ഞ ബജറ്റില്‍, കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്ക് പകരം ഒരു ‘അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി’ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതും ഉടനെ നടപ്പിലാക്കുമെന്നാണ് സൂചന.

മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
ചപ്പാത്തി കുക്കറിൽ ഉണ്ടാക്കാമോ?
പൊങ്കല്‍ ജനുവരി 13-നോ 14-നോ?
ദോശമാവിന്റെ പുളി കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌