AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Business Ideas: ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് ആരംഭിക്കാവുന്ന 5 ബിസിനസ് ആശയങ്ങള്‍

Built for Introverts: 5 Startup Ideas That Reward Independent Work: സ്വന്തമായി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ചില ബിസിനസ് മേഖലകളുണ്ട്. വലിയ ഓഫീസോ വലിയ ജീവനക്കാരുടെ സംഘമോ ആവശ്യമില്ലാതെ ചെറിയ രീതിയില്‍ തുടങ്ങി വളര്‍ത്തിയെടുക്കാനും ഇവയില്‍ പലതിനും കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കാവുന്ന അഞ്ച് ആശയങ്ങള്‍ ഇതാ.

Business Ideas: ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് ആരംഭിക്കാവുന്ന 5 ബിസിനസ് ആശയങ്ങള്‍
പ്രതീകാത്മക ചിത്രം Image Credit source: MoMo Productions/DigitalVision/Getty Images
Shiji M K
Shiji M K | Published: 06 Oct 2026 | 10:04 AM

സംരംഭകനാകണമെങ്കില്‍ എപ്പോഴും ആളുകള്‍ക്കിടയില്‍ സജീവമായി ഇടപെടുകയും വലിയൊരു സൗഹൃദവലയം ഉണ്ടാക്കുകയും വേണമെന്നില്ല. അധികം സംസാരിക്കാതെ സ്വന്തം രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും മികച്ച രീതിയില്‍ ഒരു ബിസിനസ് വളര്‍ത്തിയെടുക്കാന്‍ കഴിയും. സ്വന്തമായി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ചില ബിസിനസ് മേഖലകളുണ്ട്. വലിയ ഓഫീസോ വലിയ ജീവനക്കാരുടെ സംഘമോ ആവശ്യമില്ലാതെ ചെറിയ രീതിയില്‍ തുടങ്ങി വളര്‍ത്തിയെടുക്കാനും ഇവയില്‍ പലതിനും കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കാവുന്ന അഞ്ച് ആശയങ്ങള്‍ ഇതാ.

ആപ്പ്, സോഫ്റ്റ്വെയര്‍ വികസനം

സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ ആരംഭിക്കാവുന്ന മികച്ച മേഖലയാണ് സോഫ്റ്റ്വെയര്‍ വികസനം. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വെബ് ആപ്പുകള്‍, ഉപഭോക്തൃ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സോഫ്റ്റ്വെയറുകള്‍, ജോലി നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കാം.

ഡ്രോണ്‍ സേവനം

ഡ്രോണ്‍ ഉപയോഗിച്ച് നല്‍കുന്ന സേവനങ്ങള്‍ക്കും ഇപ്പോള്‍ നിരവധി മേഖലകളില്‍ ആവശ്യക്കാരുണ്ട്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും ആകാശദൃശ്യ ചിത്രങ്ങള്‍ നല്‍കുക, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചിത്രീകരിക്കുക, വലിയ സ്ഥലങ്ങളുടെ ഭൂപടം തയാറാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: Business Ideas: ശമ്പളത്തിന് പുറമെ വരുമാനം നേടാം; ജോലിക്കൊപ്പം തുടങ്ങാവുന്ന 5 ചെറിയ ബിസിനസുകള്‍

ഓണ്‍ലൈന്‍ വില്‍പ്പന

കടയില്‍ നേരിട്ട് ഇരുന്ന് ഉപഭോക്താക്കളുമായി സംസാരിക്കേണ്ട സാഹചര്യമില്ലാതെ തുടങ്ങാവുന്ന മറ്റൊരു മേഖലയാണ് ഓണ്‍ലൈന്‍ വ്യാപാരം. ഒരു പ്രത്യേക വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് അവ ഓണ്‍ലൈന്‍ വഴി വില്‍ക്കാം. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഹോബി സംബന്ധമായ സാധനങ്ങള്‍, പ്രത്യേക ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ചെറിയ വിഭാഗങ്ങളെ ലക്ഷ്യമിട്ട് തുടങ്ങാം. ശരിയായ ഉല്‍പ്പന്നവും ഉപഭോക്തൃവിഭാഗവും കണ്ടെത്തിയാല്‍ വലിയ വിപണിയിലേക്ക് പിന്നീട് വ്യാപിപ്പിക്കാനും കഴിയും.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ഒരു പ്രത്യേക വിഷയത്തില്‍ നല്ല അറിവോ കഴിവോ ഉള്ളവര്‍ക്ക് അത് ഓണ്‍ലൈന്‍ കോഴ്‌സുകളാക്കി മാറ്റാം. എഴുത്ത്, വീഡിയോ ക്ലാസുകള്‍, പരിശീലന സാമഗ്രികള്‍, ഇമെയില്‍ അധിഷ്ഠിത പഠനം തുടങ്ങിയ രീതികളിലൂടെ അറിവ് പങ്കുവെക്കാം.

പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ ബോക്‌സുകള്‍

ഓരോ മാസവും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ ഒരു പാക്കേജ് എത്തിക്കുന്ന രീതിയിലുള്ള ബിസിനസാണ് സബ്‌സ്‌ക്രിപ്ഷന്‍ ബോക്‌സ്. പ്രത്യേക ഭക്ഷണവിഭവങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ഹോബി സംബന്ധമായ സാധനങ്ങള്‍, സമ്മാന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട് നല്‍കാം.

English Summary

Introverts can build successful businesses without relying heavily on networking or constant social interaction. Here are five startup ideas that offer flexibility and opportunities for independent work.

Follow Us