Padavukal Scheme: വിധവകളുടെ മക്കൾക്ക് പഠിക്കാൻ പണം തടസ്സമാകില്ല, ‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷിച്ചോളൂ
Padavukal Scheme Kerala: വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കുള്ള ധനസഹായമാണ് നൽകുന്നത്. സർക്കാർ , സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ മെരിറ്റ് സിറ്റിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് അപേക്ഷ സമർപ്പിക്കാൻ യോഗ്യത.
പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി സംസ്ഥാന സർക്കാരിൻ്റെ വനിത ശിശുക്ഷേമ വികസന വകുപ്പ് അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് പടവുകൾ. പിതാവ് നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടുകൂടെ കേരള സർക്കാർ പടവുകൾ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കുള്ള ധനസഹായമാണ് നൽകുന്നത്. വർഷം തോറും ഈ പദ്ധതിയിലേക്ക് സർക്കാർ അപേക്ഷകൾ ക്ഷണിക്കാറുണ്ട്. അതിനനുസരിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പടവുകൾ ധനസഹായം
എംബിബിഎസ്, എഞ്ചിനിയറിംഗ്, ബിഡിഎസ്, BHMS, BAMS എന്നിവയും സംസ്ഥാന സർക്കാരിന്റെ കീഴിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള മറ്റ് പ്രൊഫഷണൽ കോഴ്‌സുകളും പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും, ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും പദ്ധതിയിലൂടെ സർക്കാർ നൽകുന്നതാണ്.
ALSO READ: മത്സര പരീക്ഷകൾക്ക് ധൈര്യമായി പഠിച്ചോളൂ, മാസം തോറും പണം അക്കൗണ്ടിലെത്തും
അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത
സെമസ്റ്റർ ഫീസാണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കുന്നതാണ്. സർക്കാർ , സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ സർക്കാർ മെരിറ്റ് സിറ്റിൽ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് അപേക്ഷ സമർപ്പിക്കാൻ യോഗ്യത.
അപേക്ഷകൾ ക്ഷണിക്കുമ്പോൾ സർക്കാർ അറിയിപ്പ് നൽകുന്നതാണ്. സർക്കാരിൻ്റെ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷകൾ നൽകേണ്ടത്. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ മെരിറ്റ് അടിസ്ഥാനത്തിൽ സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുന്നത്.