AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission: സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കും

7th Pay Commission DA Hike on Diwali: 2025 ഡിസംബർ 31-ന് കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിലേത് 7-ാം ശമ്പള കമ്മീഷന്റെ (CPC) കീഴിലുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും.

7th Pay Commission: സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 07 Sep 2025 16:10 PM

1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ദീപാവലി സമ്മാനമായി ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന് വിവരം. ദീപാവലിക്ക് തൊട്ടുമുമ്പ്, ഒക്ടോബർ ആദ്യവാരം 3 ശതമാനം വ‍ർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.

ഈ പരിഷ്കരണത്തോടെ, ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയരും. 2025 ജൂലൈ മുതൽ ഇത് ബാധകമാകും. ഇതോടൊപ്പം ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പമാകും തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.

കേന്ദ്രം സാധാരണയായി എല്ലാ വർഷവും രണ്ടുതവണ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്. ജനുവരി – ജൂൺ മാസത്തിനിടെ ഹോളിക്ക് മുമ്പും ജൂലൈ – ഡിസംബർ മാസങ്ങളിൽ ദീപാവലിക്ക് മുമ്പും. ഈ വർഷം ദീപാവലി ഒക്ടോബർ 20–21 തീയതികളിലാണ്. അതിനാൽ ദീപാവലി പ്രമാണിച്ച് ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് ഡിഎ വർദ്ധിപ്പിച്ചിരുന്നു.

ALSO READ: ക്ഷാമബത്ത നൽകും, ക്ഷേമപെൻഷൻ കൂട്ടും; നടപടികളുമായി സർക്കാർ

ക്ഷാമബത്ത കണക്കാക്കുന്നത്….

വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ് ഡിഎ കണക്കാക്കുന്നത്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ശരാശരി സിപിഐ-ഐഡബ്ല്യു 143.6 ആയിരുന്നു.

കുറഞ്ഞ അടിസ്ഥാന ശമ്പളം –  18,000 രൂപ

പഴയ ഡിഎ, 55 ശതമാനം – 9,900 രൂപ

പുതിയ ഡിഎ, 58 ശതമാനം – 10,440 രൂപ

വർദ്ധനവ് – പ്രതിമാസം 540 രൂപ

അടിസ്ഥാന പെൻഷൻ – 20,000 രൂപ

പഴയ ഡിഎ, 55 ശതമാനം – 11,000 രൂപ

പുതിയ ഡിഎ, 58 ശതമാനം – 11,600 രൂപ

വർദ്ധനവ് – പ്രതിമാസം 600 രൂപ

2025 ഡിസംബർ 31-ന് കാലാവധി അവസാനിക്കുന്നതിനാൽ, ഒക്ടോബറിലേത് 7-ാം ശമ്പള കമ്മീഷന്റെ (CPC) കീഴിലുള്ള അവസാന ഡിഎ വർദ്ധനവായിരിക്കും.