8th Pay Commission: 8-ാം ശമ്പള കമ്മീഷനിൽ കുടിശ്ശിക 18 ലക്ഷം രൂപ! ഏതെല്ലാം ജീവനക്കാർക്ക് ലഭിക്കും?
8th Pay Commission Arrears Update: ശമ്പള കമ്മീഷൻ നടപ്പിലാകാൻ അടുത്ത വർഷം പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക. അത്തരമൊരു സാഹചര്യത്തിൽ, ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രാബല്യത്തിൽ വരുമ്പോൾ കേന്ദ്ര ജീവനക്കാർക്ക് കാത്തിരുന്ന മാസങ്ങളിലെ കുടിശ്ശികയും ലഭിക്കും.

പ്രതീകാത്മക ചിത്രം
രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ നവംബറിലാണ് കമ്മീഷൻ രൂപീകരിച്ചത്. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലാവധി നൽകി. അതായത്, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകാൻ അടുത്ത വർഷം പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക. അത്തരമൊരു സാഹചര്യത്തിൽ, ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രാബല്യത്തിൽ വരുമ്പോൾ കേന്ദ്ര ജീവനക്കാർക്ക് കാത്തിരുന്ന മാസങ്ങളിലെ കുടിശ്ശികയും ലഭിക്കും.
നിലവിലെ പ്രവർത്തനങ്ങൾ
ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുമായിട്ട് കമ്മീഷന്റെ കൂടിക്കാഴ്ചകൾ നടക്കുകയാണ്. കമ്മീഷന്റെ അടുത്ത യോഗം ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ചെന്നൈ, പുതുച്ചേരി, കൊൽക്കത്ത, ലഖ്‌നൗ, ഭുവനേശ്വർ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ കമ്മീഷൻ യോഗം ചേർന്നിരുന്നു. അടുത്ത വർഷം മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ, സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിനുശേഷം ജീവനക്കാരുടെ കുടിശ്ശിക സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.
ALSO READ: പ്രതിമാസം 57,000 രൂപ, എട്ടാം ശമ്പള കമ്മീഷനിൽ മറ്റൊരു സർപ്രൈസ് കൂടി!
ഫിറ്റ്മെന്റ് ഫാക്ടർ എത്ര?
ഒരു ജീവനക്കാരന്റെ ശമ്പളം എത്ര വർദ്ധിക്കുമെന്ന് കണക്കാക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജീവനക്കാരെയും പെൻഷൻകാരെയും പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകൾ ഫിറ്റ്മെന്റ് ഘടകങ്ങൾ സംബന്ധിച്ച് വ്യത്യസ്ത ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. 2.15, 2.28, 2.57 എന്നിവയിൽ ഏതെങ്കിലുമാകാനാണ് സാധ്യത കൂടുതൽ. എന്നിരുന്നാലും, ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ ഫിറ്റ്മെന്റ് ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാർക്ക് എത്ര കുടിശ്ശിക ലഭിക്കുമെന്ന് പരിശോധിച്ചാലോ…
ലെവൽ 6 ജീവനക്കാർക്ക് കുടിശ്ശിക എത്ര?
എട്ടാം ശമ്പള കമ്മീഷൻ മൂലമുണ്ടാകുന്ന കാലതാമസത്തെയും ഫിറ്റ്മെന്റ് ഫാക്ടറിനെയും ആശ്രയിച്ചിരിക്കും കുടിശ്ശിക തുക കണക്കാക്കുന്നത്. കമ്മീഷൻ 2.1 ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിക്കുകയും 18 മാസത്തെ കാലതാമസത്തോടെ റിപ്പോർട്ട് നടപ്പിലാക്കുകയും ചെയ്താൽ, ലെവൽ 6 ജീവനക്കാർക്ക് 7 ലക്ഷം രൂപയോളം കുടിശ്ശിക ലഭിച്ചേക്കും. 2.28 ഫിറ്റ്മെന്റ് ഫാക്ടറിൽ, ലെവൽ 6 ജീവനക്കാർക്ക് 1,087,488 രൂപ കുടിശ്ശിക ലഭിക്കും. 2.57 ഫിറ്റ്മെന്റ് ഫാക്ടറിൽ 1,333,872 രൂപ കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്.
ലെവൽ 8 ജീവനക്കാർക്ക് എത്ര കുടിശ്ശിക ലഭിക്കും?
കമ്മീഷൻ 2.15 എന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിക്കുകയാണെങ്കിൽ, ജീവനക്കാർക്ക് 18 മാസത്തേക്ക് 1,313,760 രൂപ കുടിശ്ശിക ലഭിക്കും. 2.28 ഫിറ്റ്മെന്റ് ഫാക്ടർ 1,462,272 രൂപ കുടിശ്ശിക വരുത്തും. 2.57 ഫിറ്റ്മെന്റ് ഫാക്ടറിൽ കുടിശ്ശിക തുക 1,793,568 രൂപയായി ഉയരും.
English Summary:
8th Pay Commission is expected to determine revised salaries and arrears for central government employees, with the final amount depending mainly on the fitment factor and the date on which the revised pay is implemented.