8th Pay Commission: 18,000 അല്ല അടിസ്ഥാനശമ്പളം 51,480 രൂപ, പെൻഷനിലും മാറ്റം; ജീവനക്കാരെ കാത്തിരിക്കുന്നത് എന്ത്?
8th Pay Commission, Salary Calculation: പെൻഷൻകാരുടെ ആനുകൂല്യങ്ങളിലും വലിയ വർദ്ധനവുണ്ടാകും. ഇത് ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ആശ്വാസകരമാകും. ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആക്കി ഉയർത്തുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെ കാലമായി കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. ഓരോ ജീവനക്കാരും അടിസ്ഥാനശമ്പളത്തിലും പെൻഷനിലും എത്രത്തോളം വർദ്ധനവുണ്ടെന്ന് അറിയാൻ കാത്തിരിക്കുകയാണ്. ഉടൻ തന്നെ കമ്മീഷൻ ഫിന്റ്മെന്റ് ഘടകം അന്തിമമാക്കുകയും ശുപാർശകൾ കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ശമ്പളം വർദ്ധിക്കുന്നതിന് ആനുപാതികമായി പെൻഷൻകാരുടെ ആനുകൂല്യങ്ങളിലും വലിയ വർദ്ധനവുണ്ടാകും. ഇത് ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ആശ്വാസകരമാകും.
എന്താണ് ഫിറ്റ്മെന്റ് ഘടകം?
ശമ്പള കമ്മീഷൻ റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ അടിസ്ഥാന ശമ്പളത്തെ ഈ ഫാക്ടർ കൊണ്ട് ഗുണിച്ചാണ് പുതിയ ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. അതിൻ പ്രകാരം, ആറാം ശമ്പള കമ്മീഷനിലെ അടിസ്ഥാന ശമ്പളമായ 7,440 രൂപ 18,000 രൂപയായി കൂടി.
നിലവിൽ 7-ാം ശമ്പള കമ്മീഷനിൽ 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് ഉപയോഗിക്കുന്നത്. എട്ടാം ശമ്പളകമ്മീഷനിൽ ഇത് 1.83 നും 2.46 നും ഇടയിലാകാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫിറ്റ്മെന്റ് ഘടകത്തിൽ മാറ്റം വരുന്നതിലൂടെ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും.
ALSO READ: ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർദ്ധനവ് ഉടൻ; ശമ്പളവും കൂടും
ഫിറ്റ്‌മെന്റ് ഫാക്ടർ 2.15 ആണെങ്കിൽ, നിലവിലെ കുറഞ്ഞ ശമ്പളമായ 18,000 രൂപ ഏകദേശം 38,700 രൂപയായി വർദ്ധിച്ചേക്കാം. ലെവൽ 10 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 56,100 രൂപയിൽ നിന്ന് 1,20,615 രൂപയായി ഉയർന്നേക്കും. ലെവൽ 18-ൽ, അടിസ്ഥാന ശമ്പളം 2,50,000 രൂപയിൽ നിന്ന് 5,37,500 രൂപയായി ഉയരാനും സാധ്യതയുണ്ട്.
അതേസമയം, ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 ആക്കി ഉയർത്തുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അങ്ങനെയാണെങ്കിൽ കുറഞ്ഞ ശമ്പളം 51,480 രൂപയായി വർദ്ധിക്കും. ലെവൽ 18 ഓഫീസർമാർക്ക്, 2,50,000 രൂപ അടിസ്ഥാന ശമ്പളം 7,15,000 രൂപയിലേക്ക് എത്തിയേക്കും.