AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: 20 മാസം, ജീവനക്കാർക്ക് നഷ്ടം 4 ലക്ഷം രൂപ! എത്ര രൂപ കുടിശ്ശിക ലഭിക്കും?

8th Pay Commission Calculator: റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും കുടിശ്ശികയിലും വൻ വർദ്ധനവുണ്ടാകും.

8th Pay Commission: 20 മാസം, ജീവനക്കാർക്ക് നഷ്ടം 4 ലക്ഷം രൂപ! എത്ര രൂപ കുടിശ്ശിക ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 06 Jun 2026 | 02:37 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ നടപടികൾ സജീവമായി മുന്നേറുകയാണ്. ജനുവരി മുതൽ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അടുത്ത വർഷം പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ജൂൺ 15 വരെയാണ് സമയം നൽകിയിട്ടുള്ളത്. ചർച്ചകൾക്ക് ശേഷം കമ്മീഷൻ ശുപാർശകൾ സമർപ്പിക്കുകയും മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ ശമ്പള പരിഷ്കരണം നടപ്പിലാക്കുകയുള്ളൂ.

ശമ്പളപരിഷ്കരണം വൈകുംതോറും ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ജീവനക്കാർക്ക് ഉണ്ടാകുന്നത്. ജനുവരി മുതൽ 2027 പകുതി വരെ ഏകദേശം ഇരുപത് മാസമാണ് ജീവനക്കാർ കാത്തിരിക്കേണ്ടി വരുന്നത്. ശമ്പളപരിഷ്കരണത്തിന് ജനുവരി മുതൽ പ്രാബല്യം ഉണ്ടായിരിക്കും. അതായത്, ജനുവരി മുതൽ 20 മാസം നഷ്ടപ്പെടുന്ന തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും കുടിശ്ശികയിലും വൻ വർദ്ധനവുണ്ടാകും. കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് എത്ര കിട്ടുമെന്ന് അറിഞ്ഞാലോ….

കുടിശ്ശിക എങ്ങനെ?

ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കുമ്പോൾ അടിസ്ഥാന ശമ്പളം ഉയരും. 2.57 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിച്ചാൽ 46,260 രൂപയായും, 2.86 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം 51,480 രൂപയായും അടിസ്ഥാന ശമ്പളം കൂടും.

ALSO READ: ജനുവരിയിൽ പ്രതീക്ഷിച്ചു, കാത്തിരിക്കേണ്ടത് ഒന്നരവർഷം; ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രധാനമായും കുടിശ്ശിക ലഭിക്കുന്നത് അടിസ്ഥാന ശമ്പളത്തിലെ വർധനവിനെ അടിസ്ഥാനമാക്കിയാണ്. ഡിയർനെസ് അലവൻസ് ഫിറ്റ്മെന്റ് ഘടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ജീവനക്കാർക്ക് ഇതിനായി പ്രത്യേക കുടിശ്ശിക ലഭിക്കുന്നില്ല. വീട്ടു വാടക അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ഗതാഗത അലവൻസ് എന്നിവയുടെ നിരക്കുകൾ പരിഷ്കരിക്കാറുണ്ടെങ്കിലും ഇതിൽ കുടിശ്ശിക കണക്കാക്കില്ല.

ഏകദേശ കുടിശ്ശിക എത്ര?

ലെവൽ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. പുതിയ ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.15 ആണെങ്കിൽ അടിസ്ഥാന ശമ്പളം 38,700 രൂപയായി കൂടും. ഇതിനനുസരിച്ച് ഇരുപത് മാസത്തെ കുടിശ്ശിക ഏകദേശം 4,14,000 ലക്ഷം രൂപയോളം വരുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതുപോലെ ലെവൽ 6 ജീവനക്കാർ അതായത്, ഇൻസ്പെക്ടർമാർ, അപ്പർ ഡിവിഷൻ സൂപ്പർവൈസറി സ്റ്റാഫ്, ജൂനിയർ എഞ്ചിനീയർമാർ, സെക്ഷൻ ഓഫീസർമാർ തുടങ്ങിയവരുടെ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. 2.0 ഫിറ്റ്മെന്റ് ഫാക്ടറിൽ ഇവരുടെ ശമ്പളം 70,800 രൂപയായി കൂടും. അതായത്, കുടിശ്ശിക ഇനത്തിൽ കിട്ടേണ്ടത് 7,08,000 രൂപ.

വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകളുടെ അടിസ്ഥാനത്തിൽ 20 മാസത്തെ കുടിശ്ശിക

ലെവൽ നിലവിലെ ശമ്പളം ഫിറ്റ്മെന്റ് ഫാക്ടർ 2.0   ഫിറ്റ്മെന്റ് ഫാക്ടർ 2.15 ഫിറ്റ്മെന്റ് ഫാക്ടർ 2.28 ഫിറ്റ്മെന്റ് ഫാക്ടർ 2.57 ഫിറ്റ്മെന്റ് ഫാക്ടർ 2.86
ലെവൽ 6 35,400 രൂപ 7,08,000 രൂപ 8,98,000 രൂപ 9,06,240 രൂപ 11,11,560 രൂപ 13,16,880 രൂപ
ലെവൽ 7 44,900 രൂപ 8,98,000 രൂപ 10,32,700 രൂപ 11,49,440 രൂപ 14,09,860 രൂപ 16,70,280 രൂപ
ലെവൽ 8 47,600 രൂപ 9,52,000 രൂപ 10,94,800 രൂപ 12,18,560 രൂപ 14,94,640 രൂപ 17,70,720 രൂപ
ലെവൽ 9 53,100 രൂപ 10,62,000 രൂപ 12,21,300 രൂപ 13,59,360 രൂപ 16,67,340 രൂപ 19,75,320 രൂപ
ലെവൽ 10 56,100 രൂപ 11,22,000 രൂപ 12,90,300 രൂപ 14,36,160 രൂപ 17,61,540 രൂപ 20,86,920 രൂപ

English Summary:

Central government employees in Pay Matrix Levels 6 to 10 could receive substantial arrears under the proposed 8th Pay Commission, depending on the fitment factor ultimately approved by the government. Calculations assume that the revised pay structure is implemented after a delay and that arrears are paid retrospectively from January 1, 2026.

Follow Us