8th Pay Commission: ഡിഎ വർദ്ധനവ് പ്രഖ്യാപനം ഉടൻ, ജൂലൈ മുതലുള്ള കുടിശ്ശികയും അക്കൗണ്ടിൽ

8th Pay Commission DA Hike Update: ജൂലൈയിലെ ഡിഎ, ഡിആർ പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് കേന്ദ്ര ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ചെലവ് വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജൂലൈ 1 മുതൽ അർഹമായ കുടിശ്ശികകൾ നൽകണമെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

8th Pay Commission: ഡിഎ വർദ്ധനവ് പ്രഖ്യാപനം ഉടൻ, ജൂലൈ മുതലുള്ള കുടിശ്ശികയും അക്കൗണ്ടിൽ

പ്രതീകാത്മക ചിത്രം

Updated On: 

28 Sep 2026 | 12:43 PM

എട്ടാം ശമ്പള പരിഷ്കരണത്തോടൊപ്പം (8th Pay Commission) കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഒന്നാണ് ഡിഎ വർദ്ധനവ്. കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും അടുത്ത ക്ഷാമബത്ത, ക്ഷാമാശ്വാസം ർദ്ധനവുകൾക്കായുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഈ വർദ്ധനവ് പ്രഖ്യാപിച്ചാൽ, ജൂലൈ 1 മുതൽ പ്രാബല്യത്തിലുള്ള കുടിശ്ശിക തുക ജീവനക്കാർക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിഎ വർദ്ധനവ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർഷത്തിൽ രണ്ട് തവണ, അതായത്, ജനുവരി, ജൂലൈ മാസങ്ങളിലാണ് പ്രഖ്യാപിക്കുന്നത്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ഈ വർദ്ധനവ് കണക്കാക്കുന്നത്.

ജൂലൈയിലെ ഡിഎ, ഡിആർ പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് കേന്ദ്ര ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ (സിജിബിടിയു) ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ചെലവ് വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അധിക ആനുകൂല്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്നും ജൂലൈ 1 മുതൽ അർഹമായ കുടിശ്ശികകൾ നൽകണമെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

ALSO READ: സർക്കാർ ജീവനക്കാർക്ക് 18 ലക്ഷം രൂപ കിട്ടുമോ? വൈകുംതോറും തുക കൂടും!

ഇത്തവണ ഡിഎ എത്ര?

ഈ വർഷം ആദ്യം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎയിൽ രണ്ട് ശതമാനം വർധനവാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ ആകെ ഡിഎ 58 നിന്ന് 60 ശതമാനമായി ഉയർന്നു. സാധാരണയായി ഉപഭോക്തൃ വില സൂചികയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചാണ് സാമ്പത്തിക വിദഗ്ധർ ഡിഎ വർദ്ധനവ് പ്രവചിക്കുന്നത്.

നിലവിലെ വിലക്കയറ്റ നിരക്കും ലേബർ ബ്യൂറോ പുറത്തുവിടുന്ന എഐസിപിഐ ഡാറ്റയും അടിസ്ഥാനമാക്കി 3 ശതമാനം മുതൽ 4 ശതമാനം വരെയുള്ള വർധനവിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതോടെ ജീവനക്കാരുടെ ആകെ ഡിഎ ശതമാനത്തിൽ വലിയ വർദ്ധനവുണ്ടാകും.

ക്ഷാമബത്ത സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് കേന്ദ്ര മന്ത്രിസഭ നടത്താറുള്ളതെങ്കിലും, 2026 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. മുൻകാല കുടിശ്ശികയായി തുക ജീവനക്കാർക്ക് ലഭിക്കുന്നതുമാണ്.

ഡിഎ കണക്കാക്കുന്ന ഫോർമുല

DA% = [(കഴിഞ്ഞ 12 മാസത്തെ AICPI യുടെ ശരാശരി – 261.42)/261.42] x 100

കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI-IW 148.51 ആണ്. മുകളിൽ പറഞ്ഞ ഫോർമുല ഉപയോഗിച്ച് കണക്കാക്കിയാൽ, ഈ വർഷം ഡിഎ 3.6% ആകും വർധിക്കുന്നത്. അതായത്,  63% വരെ ഡിഎ ഉയരാൻ സാധ്യതയുണ്ട്. ചിലപ്പോൾ 4% ആയും കണക്കാക്കിയേക്കാം.

English Summary:

Central government employees and pensioners are awaiting the official announcement of the next Dearness Allowance and Dearness Relief  hike, which will be effective from July 1, 2026. The government has not yet announced the revised rates, prompting employee unions to seek an early decision.

Loading...
Unable to load recommendations.
Follow Us
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി