AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: സർക്കാർ ജീവനക്കാർക്ക് 18 ലക്ഷം രൂപ കിട്ടുമോ? വൈകുംതോറും തുക കൂടും!

8th Pay Commission Salary Revision Arrears: ജീവനക്കാരെ സംബന്ധിച്ചിടത്തോളം, പുതുക്കിയ ശമ്പളം പ്രാബല്യത്തിൽ വരുന്ന തീയതിയും അത് യഥാർത്ഥത്തിൽ നടപ്പിലാക്കുന്ന തീയതിയും തമ്മിലുള്ള ഇടവേള എത്രത്തോളം കൂടുന്നുവോ, അത്രയും കൂടുതൽ കുടിശ്ശിക തുക ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും 22, 23 തീയതികളിൽ മുംബൈയിലും മീറ്റിംഗുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

8th Pay Commission: സർക്കാർ ജീവനക്കാർക്ക് 18 ലക്ഷം രൂപ കിട്ടുമോ? വൈകുംതോറും തുക കൂടും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Sep 2026 | 05:34 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിലവിൽ കമ്മീഷൻ ജീവനക്കാരുടെ ശമ്പളം, ഫിറ്റ്‌മെൻ്റ് ഫാക്ടർ, അലവൻസുകൾ, പെൻഷൻ സംബന്ധമായ വിഷയങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട പ്രതിനിധികളുമായി ചർച്ച നടത്തിവരികയാണ്. ഇതിനോടകം തന്നെ രാജസ്ഥാൻ, തമിഴ്‌നാട്, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യോഗങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ജീവനക്കാരെ സംബന്ധിച്ചിടത്തോളം, പുതുക്കിയ ശമ്പളം പ്രാബല്യത്തിൽ വരുന്ന തീയതിയും അത് യഥാർത്ഥത്തിൽ നടപ്പിലാക്കുന്ന തീയതിയും തമ്മിലുള്ള ഇടവേള എത്രത്തോളം കൂടുന്നുവോ, അത്രയും കൂടുതൽ കുടിശ്ശിക തുക ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും 22, 23 തീയതികളിൽ മുംബൈയിലും മീറ്റിംഗുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മുംബൈയിലെ മീറ്റിംഗിന് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 10 ആണ്.

എട്ടാം ശമ്പള കമ്മീഷൻ എന്ന്?

നിലവിൽ, കേന്ദ്ര സർക്കാരോ 8-ാം ശമ്പള കമ്മീഷനോ ഇത് നടപ്പിലാക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ 8-ാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.

ALSO READ: മിനിമം പെൻഷൻ പ്രതിമാസം 45,000, നടപ്പിലായാൽ നേട്ടം ലഭിക്കുന്നവർ

7-ാം ശമ്പള കമ്മീഷൻ്റെ 10 വർഷത്തെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ചിരുന്നു. തുടർന്ന് ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. 2025 നവംബറിൽ കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ (അതായത് 2027 മേയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ) ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ കമ്മീഷന് സമയപരിധി നീട്ടി ചോദിക്കാനും സാധിക്കും. റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ അത് പരിശോധിച്ച് തീരുമാനമെടുക്കുകയും പുതിയ ശമ്പള ഘടന വിജ്ഞാപനം ചെയ്യുകയും ചെയ്യും. കാത്തിരിപ്പ് നീളുംതോറും ആ മാസങ്ങളിലെ തുക കുടിശ്ശിക ഇനത്തിൽ ലഭിച്ചേക്കും.

കുടിശ്ശിക തുക എത്ര?

ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ 20 മാസമോ 24 മാസമോ വൈകിയാൽ, വിവിധ ഫിറ്റ്‌മെൻ്റ് ഫാക്ടറുകളിൽ (2.15, 2.28, 2.57) ലെവൽ 8 ജീവനക്കാർക്ക് ലഭിക്കാവുന്ന ഏകദേശ കുടിശ്ശിക പരിശോധിച്ചാലോ…. ലെവൽ 8 ജീവനക്കാർക്ക് 2.57 ഫിറ്റ്‌മെൻ്റ് ഫാക്ടറും 24 മാസത്തെ വൈകലും ഉണ്ടായാൽ കുടിശ്ശിക തുക ഏകദേശം 18 ലക്ഷത്തോളമെത്തും.

ലെവൽ 8 ജീവനക്കാർ

ഫിറ്റ്മെന്റ് ഫാക്ടർ നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കിയ അടിസ്ഥാന ശമ്പളം വർദ്ധനവ് 20 മാസത്തെ കുടിശ്ശിക 24 മാസത്തെ കുടിശ്ശിക
2.15 47,600 1,02,340 54,740 10,94,800 13,13,760
2.28 47,600 1,08,528 60,928 12,18,560 14,62,272
2.57 47,600 1,22,332 74,732 14,94,640 17,93,568

English Summary:

8th Pay Commission is currently consulting employees and other stakeholders on pay, allowances, pensions and the fitment factor, but the government has not yet announced an implementation date. If implementation were delayed by 24 months and a 2.57 fitment factor were assumed, a Level 8 central government employee receive about Rs 17.94 lakh in arrears.

Follow Us