8th Pay Commission: ഫിറ്റ്മെന്റ് ഘടകം 2.86 ആയാൽ ശമ്പളം എത്ര കൂടും? കണക്കാക്കുന്നത് ഇങ്ങനെ….
8th Pay Commission Updates: ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ പ്രകാരം എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1-ന് നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ കമ്മീഷൻ പ്രവർത്തനം ഇപ്പോൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിനൊടുവിൽ സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ചെയർമാനായും പ്രൊഫസർ പുലക് ഘോഷ് പാർട്ട്-ടൈം അംഗമായും പങ്കജ് ജെയിൻ മെമ്പർ സെക്രട്ടറിയായും കമ്മീഷനിൽ നിയമിതരായിട്ടുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ?
ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, ഷെഡ്യൂൾ പ്രകാരം എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1-ന് നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ കമ്മീഷൻ പ്രവർത്തനം ഇപ്പോൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കമ്മീഷൻ്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കുറഞ്ഞത് 18 മാസമെങ്കിലും എടുക്കുമെന്നാണ് സൂചന. കണക്കനുസരിച്ച്, എട്ടാം ശമ്പള കമ്മീഷൻ്റെ ശുപാർശകൾ 2028 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ മാത്രമേ യാഥാർത്ഥ്യമാവുകയുള്ളൂ.
ALSO READ: എട്ടാം ശമ്പള കമ്മീഷനു ശേഷമുള്ള എസ്എസ്‌സി ശമ്പളം എത്രയായിരിക്കും? കണക്കാക്കുന്നത് ഇങ്ങനെ…
ഫിറ്റ്മെന്റ് ഘടകവും ശമ്പളവും
ശമ്പള കമ്മീഷൻ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫിറ്റ്മെന്റ് ഫാക്ടർ ആണ്. പുതിയ ശമ്പളം നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന ഘടകമായാണ് ഇവയെ കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇത് പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി കൂടി.
ഇത്തവണ, എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി ശുപാർശ ചെയ്യണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ജീവനക്കാരുടെ ആവശ്യം അംഗീകരിച്ച് ഫിറ്റ്മെന്റ് ഫാക്ടർ 2.86 ആയി നിശ്ചയിക്കുകയാണെങ്കിൽ, നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനമായ 18,000 രൂപ ഏകദേശം 51,000 രൂപയായി കൂടിയേക്കും.