AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: എട്ടാം ശമ്പള കമ്മീഷനു ശേഷമുള്ള എസ്എസ്‌സി ശമ്പളം എത്രയായിരിക്കും? കണക്കാക്കുന്നത് ഇങ്ങനെ…

8th Pay Commission SSC salary: 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. പുതിയ ശമ്പള കമ്മീഷന് ശേഷം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയുള്ള വിവിധ തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം എത്രയാകുമെന്ന് അറിയാമോ? പരിശോധിക്കാം...

8th Pay Commission: എട്ടാം ശമ്പള കമ്മീഷനു ശേഷമുള്ള എസ്എസ്‌സി ശമ്പളം എത്രയായിരിക്കും? കണക്കാക്കുന്നത് ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 15 Nov 2025 13:38 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച റിപ്പോർട്ടുകൾ സജീവമാവുകയാണ്. 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ. പുതിയ ശമ്പള കമ്മീഷന് ശേഷം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയുള്ള വിവിധ തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം എത്രയാകുമെന്ന് അറിയാമോ? പരിശോധിക്കാം…

ശമ്പളം ഇരട്ടിയാകുമോ?

എട്ടാം ശമ്പള കമ്മീഷന് ശേഷം സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയോ മൂന്നിരട്ടിയോ ആകാമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അതിന് സാധ്യതയില്ല. പ്രധാനമായും ഫിറ്റ്മെന്റ് ഫാക്ടർ, അലവൻസുകളുടെ പുനഃക്രമീകരണം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ശമ്പള വർദ്ധനവ് ഉണ്ടാകുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്മെൻ്റ് ഫാക്ടർ. എട്ടാം കമ്മീഷൻ്റെ റിപ്പോർട്ട് പുറത്തുവരുന്നത് വരെ കൃത്യമായ ശമ്പള ചാർട്ട് സ്ഥിരീകരിക്കാൻ സാധിക്കില്ല.

 

എസ്‌എസ്‌സി : പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ്

 

 SSC ലെവൽ 1 & ലെവൽ 2 (MTS, റെയിൽവേ ഗ്രൂപ്പ് D, LDC, CHSL തസ്തികകൾ)

നിലവിലുള്ളത്: ₹28,000–₹32,000

പ്രതീക്ഷിക്കുന്നത് (2026): ₹36,000–₹42,000 ( 20–30% വർദ്ധനവ്)

എസ്എസ്‌സി ഓഡിറ്റർ / അക്കൗണ്ടന്റ് (സിഎജി, സിജിഡിഎ, സിജിഎ)

നിലവിൽ: ₹42,000–₹48,000

പ്രതീക്ഷിക്കുന്നത്: ₹54,000–₹64,000

എസ്എസ്‌സി സിപിഒ (എസ്‌ഐ തസ്തികകൾ), ലെവൽ 6 ജോലികൾ

നിലവിൽ: ₹50,000–₹58,000

പ്രതീക്ഷിക്കുന്നത്: ₹65,000–₹78,000

എസ്‌എസ്‌സി അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (എഎസ്‌ഒ) / ഹയർ ലെവൽ സിജിഎൽ തസ്തികകൾ

ഏകദേശം 20–35% വർദ്ധനവ്.

ALSO READ: വിരമിച്ച സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ? സത്യം ഇതാ…

 

ശ്രദ്ധിക്കുക…

 

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ നിലവിലുള്ള ക്ഷാമബത്ത (DA) പൂജ്യമായി മാറും, കാരണം പണപ്പെരുപ്പത്തിന് നഷ്ടപരിഹാരം നൽകിയാണ് പുതിയ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നത്. അതിനുശേഷം വീണ്ടും ക്ഷാമബത്ത വർദ്ധിക്കാൻ തുടങ്ങും.

നഗരത്തിനനുസരിച്ചുള്ള വീട്ടുവാടക അലവൻസ് (HRA) ഉൾപ്പെടെയുള്ള മറ്റ് അലവൻസുകളും ശമ്പളത്തെ സ്വാധീനിക്കും.

എസ്.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, 2026 മുതൽ ശമ്പളത്തിൽ വലിയ വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.