8th Pay Commission: ലെവൽ 6 -8 ജീവനക്കാർക്ക് ഇരട്ടിയോ, 8-ാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര ഉയരും?
8th Pay Commission Salary Hike Details: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനസംഖ്യയാണ് ഫിറ്റ്മെന്റ് ഫാക്ടർ. നിലവിലെ അടിസ്ഥാന ശമ്പളത്തെ ഫിറ്റ്മെന്റ് ഫാക്ടറുമായി ചേർത്ത് ഗുണിച്ചാണ് പുതുക്കിയ ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിലും പെൻഷനിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission). നിലവിൽ കമ്മീഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ ആണ്. ഫിറ്റ്മെന്റ് ഫാക്ടറിന് അനുസരിച്ചാകും ശമ്പളവും ആനുകൂല്യവും വർധിക്കുന്നത്.
എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണനസംഖ്യയാണ് ഫിറ്റ്മെന്റ് ഫാക്ടർ. നിലവിലെ അടിസ്ഥാന ശമ്പളത്തെ ഫിറ്റ്മെന്റ് ഫാക്ടറുമായി ചേർത്ത് ഗുണിച്ചാണ് പുതുക്കിയ ശമ്പളം കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ആറാം ശമ്പള കമ്മീഷനിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 7,000 രൂപ, ഏഴാം കമ്മീഷനിൽ 18,000 രൂപയായി ഉയർന്നു.
ALSO READ: 8ാം ശമ്പള കമ്മീഷൻ വൈകിയാൽ നേട്ടം; 50,000 ശമ്പളത്തിന് ലക്ഷങ്ങളുടെ കുടിശ്ശിക
ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ എത്ര?
അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ ശമ്പള പരിഷ്കരണ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വിവിധ കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും എട്ടാം ശമ്പള കമ്മീഷനിൽ 2.86 മുതൽ 3.68 വരെ ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടർ അനുവദിക്കണമെന്നാണ് ആവശ്യം. എന്നിരുന്നാലും 2.0, 2.15, 2.28, 2.57 ഇവയിലേതെങ്കിലും ഒന്നിനാണ് സാധ്യത കൂടുതൽ.
ശമ്പളം എത്ര കൂടും?
ലെവൽ 6
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ലെവൽ 6 ലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ഫിറ്റ്മെന്റ് ഫാക്ടർ 2 ആണെങ്കിൽ ശമ്പളം 70,800 രൂപയായി ഉയരും. 2.1ൽ 76,110, 2.8ൽ 80,712, 2.5ൽ 90,978 രൂപ എന്നിങ്ങനെ ശമ്പളം കൂടും.
ലെവൽ 7
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 7 ലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 44,900 രൂപയാണ്. 2.0, 2.15, 2.28, 2.57 എന്നീ ഫിറ്റ്മെന്റ് ഫാക്ടറിൽ ശമ്പളം യഥാക്രമം 89,800, 96,535, 1,02,375, 1,15,393 രൂപ എന്നിങ്ങനെ അടിസ്ഥാന ശമ്പളം ഉയരും.
ലെവൽ 8
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ലെവൽ 8 ലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 47,600 രൂപയാണ്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 2 ആണെങ്കിൽ അടിസ്ഥാന ശമ്പളം 95,200 രൂപയായി വർധിക്കും. 2.15 – 1,02,340 രൂപ, 2.28 – 1,08,528, 2.57 – 1,22,332 രൂപ എന്നിങ്ങനെയാകും ശമ്പളം മാറുക.
English Summary:
8th Pay Commission could revise the basic salaries of Central Government employees in Levels 6, 7 and 8 under different possible fitment factors. If fitment factors of 2.0, 2.15, 2.28 and 2.57 are applied, Level 6 basic pay could rise to Rs 70,800, Rs 76,110, Rs 80,712 and Rs 90,978 respectively.