8th Pay Commission: ശമ്പളം എത്ര കൂടും? ഏപ്രിൽ 13 നിർണായകം
8th Pay Commission Update: എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും ജീവനക്കാരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ശമ്പളപരിഷ്കരണത്തിൽ നിർണായകമാകുന്ന യോഗം ഏപ്രിൽ 13ന് നടത്തപ്പെടും. ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലെ പരിഷ്കരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ചേർന്ന് യോഗം തീരുമാനിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും ജീവനക്കാരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ശമ്പളപരിഷ്കരണത്തിൽ നിർണായകമാകുന്ന യോഗം ഏപ്രിൽ 13ന് നടത്തപ്പെടും. ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിലെ പരിഷ്കരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ചേർന്ന് യോഗം തീരുമാനിച്ചിരിക്കുന്നത്.
നിർണായക യോഗത്തിൽ ചർച്ച ചെയ്യുന്നവ
എട്ടാം ശമ്പള കമ്മീഷന് അയയ്ക്കുന്നതിനുള്ള ഒരു പൊതു മെമ്മോറാണ്ടം തയ്യാറാക്കുക എന്നതാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. 2026 മാർച്ച് 12 ന്, എട്ടാം ശമ്പള കമ്മീഷന്റെ എല്ലാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളും എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും പൊതു മെമ്മോറാണ്ടം ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു, ഏപ്രിൽ 13ന് നടത്താനുദ്ദേശിക്കുന്ന യോഗത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.
ശമ്പള വർദ്ധനവിന് തന്നെയാണ് മുൻഗണന. എട്ടാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ, വീട്ടുവാടക അലവൻസ്, യാത്രാ അലവൻസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും വലിയൊരു മാറ്റമുണ്ടായേക്കും.
ALSO READ: പെൻഷൻകാർക്ക് സന്തോഷവാർത്ത, പ്രതിമാസ പെൻഷൻ 25,000 രൂപ കടന്നേക്കും
എട്ടാം ശമ്പള കമ്മീഷൻ എന്ന്?
സാധാരണയായി പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. അതുപ്രകാരം, 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ കമ്മീഷന രൂപീകരിച്ചതല്ലാതെ ഇതുവരെയും അതുസംബന്ധിച്ചുള്ള മറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. നവംബറിൽ എട്ടാം ശമ്പളകമ്മീഷനെ രൂപീകരിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ പതിനെട്ട് മാസത്തെ സമയം നൽകിയിട്ടുമുണ്ട്. അതായത് 2027 പകുതിയോടെയാകും പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരാൻ സാധ്യത.
നിലവിലെ സാഹചര്യമനുസരിച്ച് എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കാൻ രണ്ട് വർഷമെങ്കിലും സമയമെടുത്തേക്കും. കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഫിറ്റ്‌മെന്റ് ഫാക്ടറിൽ മാറ്റം വരുമെന്നാണ് സൂചന. ഇത് സംഭവിക്കുകയാണെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.
ഏപ്രിൽ 13-ലെ യോഗത്തിന് ശേഷം ജീവനക്കാരുടെ സംഘടനകൾ സർക്കാരിന് നിവേദനം സമർപ്പിക്കും. ഇതുസംബന്ധിച്ച് ഏപ്രിൽ മാസത്തിൽ തന്നെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.