8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർദ്ധനവ് ഉടൻ; ശമ്പളവും കൂടും

8th Pay Commission DA Hike: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ഇത് നടപ്പിലാകുന്നതോടെ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർദ്ധനവ് ഉടൻ; ശമ്പളവും കൂടും

പ്രതീകാത്മക ചിത്രം

Published: 

20 Jan 2026 | 11:47 AM

ജനുവരിയിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എട്ടാം ശമ്പള കമ്മീഷനിലെ കാലതാമസം കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമായ വാർത്തയുമായി ക്ഷാമബത്ത വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഡിഎ വർദ്ധനവിനായുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ.

ജീവനക്കാരുടെ ജീവിതച്ചെലവ് വർദ്ധിക്കുന്നത് പരിഗണിച്ച് സർക്കാർ നൽകുന്ന ആനുകൂല്യമാണ് ഡിയർനസ് അലവൻസ് അഥവാ ഡിഎ അല്ലെങ്കിൽ ക്ഷാമബത്ത. വർഷത്തിൽ ജനുവരിയിലും ജൂലൈയിലും എന്നിങ്ങനെ രണ്ടുതവണയാണ് സർക്കാർ ഇത് പരിഷ്കരിക്കാറുള്ളത്. ജീവനക്കാർക്കൊപ്പം തന്നെ കേന്ദ്ര സർക്കാർ പെൻഷൻകാർക്കും ഡി.ആർ ആയി ഈ വർദ്ധനവിന്റെ ഗുണം ലഭിക്കും.

ALSO READ: ജീവനക്കാരുടെ കാത്തിരിപ്പ് നീളും, എട്ടാം ശമ്പളകമ്മീഷൻ ഉടനില്ല? ബജറ്റ് നിർണായകം

നിലവിലെ സൂചനകൾ പ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ 3 മുതൽ 5 ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ 58 ശതമാനമാണ് ഡിഎ. പുതിയ വർദ്ധനവ് വരുന്നതോടെ ഇത് 61 മുതൽ 63 ശതമാനം വരെയായി ഉയർന്നേക്കാം. ഡിസംബർ 2025-ലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തുവരുന്നതോടെ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. 2026 മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. ഇത് നടപ്പിലാകുന്നതോടെ ജീവനക്കാരുടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ക്ഷാമബത്ത 5 ശതമാനം വർദ്ധിക്കുകയാണെങ്കിൽ, ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. ഉദാഹരണത്തിന്, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് പ്രതിമാസം ഏകദേശം 900 രൂപയിലധികം അധികമായി ലഭിച്ചേക്കും.

ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു
സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര കണ്ടോ?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം