8th Pay Commission: ജീവനക്കാർക്ക് കിട്ടും 10 ലക്ഷം; തീരുമാനിക്കുന്നത് ശമ്പള കമ്മീഷനോ അതോ സര്‍ക്കാരോ?

8th pay commission Salary arrears: 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാനാണ് സാധ്യത. റിപ്പോർട്ട് സമർപ്പിക്കുന്നത് 2027-ൽ ആണെങ്കിൽ, 2026 ജനുവരി മുതൽ റിപ്പോർട്ട് പ്രഖ്യാപിക്കുന്നത് വരെ ഏകദേശം 15 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

8th Pay Commission: ജീവനക്കാർക്ക് കിട്ടും 10 ലക്ഷം; തീരുമാനിക്കുന്നത് ശമ്പള കമ്മീഷനോ അതോ സര്‍ക്കാരോ?

പ്രതീകാത്മക ചിത്രം

Published: 

22 Jan 2026 | 04:41 PM

എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ശമ്പള കുടിശ്ശികയെക്കുറിച്ചുള്ള കാര്യങ്ങളാണ്. പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോൾ മുൻകാല പ്രാബല്യത്തോടെ ജീവനക്കാ‍ർക്ക് കുടിശ്ശിക എത്ര ലഭിക്കും? തീരുമാനിക്കുന്നത് ശമ്പള കമ്മീഷനോ സർക്കാരോ? അറിയാം….

 

ആരാണ് കുടിശ്ശിക പ്രഖ്യാപിക്കുന്നത്?

 

സാധാരണയായി ശമ്പള കമ്മീഷനാണ് ശമ്പള പരിഷ്കരണത്തിനുള്ള തീയതി ശുപാർശ ചെയ്യുന്നത്. എന്നാൽ കുടിശ്ശിക നൽകണോ വേണ്ടയോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. മുൻകാലങ്ങളിലെ ശമ്പള കമ്മീഷനുകളിലും ഇതായിരുന്നു രീതി. ആറാം ശമ്പള കമ്മീഷൻ തങ്ങളുടെ റിപ്പോർട്ടിൽ 2006 ജനുവരി 1 മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നും കുടിശ്ശിക നൽകണമെന്നും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. അത് സർക്കാർ നടപ്പിലാക്കി.

ഏഴാം കമ്മീഷന്റെ റിപ്പോർട്ടിൽ കുടിശ്ശികയെക്കുറിച്ച് പ്രത്യേക പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും സർക്കാർ കുടിശ്ശിക നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ കമ്മീഷനുകളെ അപേക്ഷിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ മുൻനിർത്തി ചെറിയ തോതിലുള്ള കുടിശ്ശികയാണ് അന്ന് അനുവദിച്ചത്.

ALSO READ: 18,000 അല്ല അടിസ്ഥാനശമ്പളം 51,480 രൂപ, പെൻഷനിലും മാറ്റം; ജീവനക്കാരെ കാത്തിരിക്കുന്നത് എന്ത്?

8-ാം ശമ്പള കമ്മീഷനിൽ എന്ത് പ്രതീക്ഷിക്കാം?

 

എട്ടാം ശമ്പള കമ്മീഷൻ 2025 നവംബറിൽ അറിയിപ്പ് നൽകിയതായും റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയം അനുവദിച്ചതായും സൂചനകളുണ്ട്. 2027 പകുതിയോടെ മാത്രമേ അന്തിമ റിപ്പോർട്ട് ഉണ്ടാകൂ എന്നാണ് സൂചന. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാനാണ് സാധ്യത. റിപ്പോർട്ട് സമർപ്പിക്കുന്നത് 2027-ൽ ആണെങ്കിൽ, 2026 ജനുവരി മുതൽ റിപ്പോർട്ട് പ്രഖ്യാപിക്കുന്നത് വരെയുള്ള കാലയളവിൽ അതായത്, ഏകദേശം 15 മാസത്തെ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

 

കുടിശ്ശിക എത്ര?

 

പുതിയ അടിസ്ഥാന ശമ്പളം – പഴയ അടിസ്ഥാന ശമ്പളം = വ്യത്യാസം (വർദ്ധനവ്)
വ്യത്യാസം × 15 മാസം = ആകെ അടിസ്ഥാന കുടിശ്ശിക, ഈ ഫോർമുല അനുസരിച്ചാണ് കുടിശ്ശിക കണക്കാക്കുന്നത്. ഇത്തവണ ജീവനക്കാരുടെ ശമ്പളത്തിൽ 25% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിമാസ ശമ്പളം 10,000 രൂപ കൂടിയാൽ, 15 മാസത്തെ കുടിശ്ശിക ഏകദേശം 1.50 ലക്ഷം രൂപയായിരിക്കും. ജീവനക്കാരുടെ തസ്തികകൾക്കനുസരിച്ച് ഇവയിൽ മാറ്റം വരും, ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്ക്, ഏകദേശം 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കിട്ടിയേക്കും.

മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം