AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് ഒരു പവന് കൊടുക്കേണ്ടത്…

Kerala Gold Silver Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​

Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് ഒരു പവന് കൊടുക്കേണ്ടത്…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 11 Mar 2026 | 09:30 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വർണവിലയുടെ സഞ്ചാരം. ഇന്നും ഇന്നലെയുമായി വില കൂടുകയാണ്. കഴിഞ്ഞ ദിവസം പവന് 1,19,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 680 രൂപ കൂടിയിട്ടുണ്ട്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണവില 1,19,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,970 രൂപയാണ് നൽകേണ്ടത്. വിപണി വില 1,19,760 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 290.10 രൂപയും കിലോ​ഗ്രാമിന് 2,90,100 രൂപയുമാണ് നൽകേണ്ടത്.

യുദ്ധത്തിൽ വില കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രവചനങ്ങൾക്ക് വിപരീതമായി വില കുറയുകയായിരുന്നു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് മാർച്ച് മാസത്തിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. പവന് ഒന്നേ മുക്കാൽ വരെയെത്തിയ സ്വർണവില നിലവിൽ 1.1 ലക്ഷത്തിലെത്തിയിട്ടുണ്ട്. ഈ ട്രെൻഡ് തുടർന്നാൽ പവന് ഒരു ലക്ഷത്തിനും താഴെയെത്തിയേക്കും.

അതേസമയം, നിലവിലെ സാഹചര്യത്തിൽ പലരും സ്വർണവിലയ്ക്ക് വലിയ മുൻ​ഗണന നൽകുന്നില്ല. കൂടിയാലും കുറഞ്ഞാലും നമുക്കെന്ത് എന്ന മനോഭാവത്തിലേക്ക് പലരും മാറിയിട്ടുണ്ട്. റെക്കോർഡുകൾ ഭേദിച്ച് വില കുതിച്ചതോടെയാണ് പലർക്കും സ്വർണം സ്വപ്നമായത്. അതേസമയം, സ്വര്‍ണനിക്ഷേപം ഡിജിറ്റലിലേക്ക് മാറ്റിയവരും ഉണ്ട്.

മാർച്ച് മാസത്തെ സ്വർണവില

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

മാർച്ച് 7 – 120000

മാർച്ച് 8 – 120000

മാർച്ച് 9 – 118560

മാർച്ച് 10 – 1,19,080

Follow Us