AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: കാത്തിരിക്കേണ്ട, ഈ ജീവനക്കാർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല!

8th Pay Commission Update: 2026 ജനുവരിയിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും പുതിയ ശമ്പള പരിഷ്കരണം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. ശമ്പള വർദ്ധനവ്, പെൻഷൻ പരിഷ്കരണം, അലവൻസുകൾ, ഫിറ്റ്മെന്റ് ഘടകം തുടങ്ങി ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.

8th Pay Commission: കാത്തിരിക്കേണ്ട, ഈ ജീവനക്കാർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല!
പ്രതീകാത്മക ചിത്രംImage Credit source: Peter Dazeley/Photodisc/Getty Images
Nithya Vinu
Nithya Vinu | Published: 20 Feb 2026 | 05:26 PM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. 2026 ജനുവരിയിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെയും പുതിയ ശമ്പള പരിഷ്കരണം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ വന്നിട്ടില്ല. ശമ്പള വർദ്ധനവ്, പെൻഷൻ പരിഷ്കരണം, അലവൻസുകൾ, ഫിറ്റ്മെന്റ് ഘടകം തുടങ്ങി എട്ടാം സിപിസിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഒക്ടോബറിൽ സർക്കാർ ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചുവെങ്കിലും കമ്മീഷന്റെ ശുപാർശകൾ സമർപ്പിക്കാൻ 18 മാസം വരെ എടുത്തേക്കാം.

 

എട്ടാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ആർക്കൊക്കെ?

 

പുതിയ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് ജീവനക്കാർ. എന്നാൽ, എല്ലാവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതാണ് വസ്തുത. ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് ഈ ശമ്പള വർദ്ധനവിന്റെ ഗുണഫലങ്ങൾ ലഭിക്കില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സർക്കാർ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്യുന്നവർക്ക് സാധാരണയായി ശമ്പള കമ്മീഷൻ ശുപാർശകൾ ബാധകമല്ല. ഇവർക്ക് അതത് വകുപ്പുകൾ നിശ്ചയിച്ചിട്ടുള്ള ഫിക്സഡ് സാലറി മാത്രമാണ് ലഭിക്കുന്നത്. അതുപോലെ, ഗുരുതരമായ അച്ചടക്ക ലംഘനങ്ങളുടെ പേരിലോ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലോ നടപടി നേരിടുന്ന ജീവനക്കാർക്ക് ശമ്പള വർദ്ധനവ് തടഞ്ഞുവെക്കാനും സാധ്യതയുണ്ട്.

ALSO READ: ജീവനക്കാരുടെ ശമ്പളം എപ്പോൾ കൂടും? കുടിശ്ശികയിലും സംശയം വേണ്ട!

എട്ടാം ശമ്പള കമ്മീഷൻ- പ്രതീക്ഷിക്കുന്നത്…

 

ഇന്ത്യയിലുടനീളം ഏകദേശം 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും  69 ലക്ഷം പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ 7-ാം ശമ്പള കമ്മീഷൻ പ്രകാരം 2.57 ആണ് ഫിറ്റ്മെന്റ് ഫാക്ടർ. ഇത് 3.68 ആയി വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇത് നടപ്പിലായാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർദ്ധിച്ചേക്കാം.

ഇതിനോടൊപ്പം ഡി.എ, വീട്ടുവാടക അലവൻസ് എന്നിവയിലും വലിയ വർദ്ധനവ് ഉണ്ടായേക്കാം. എന്നാൽ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും, ഫിറ്റ്മെന്റ് ഫാക്ടറും ആനുകൂല്യങ്ങളും സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ നൽകിയ നിവേദനങ്ങൾ സർക്കാർ പരിഗണനയിലാണ്.

Follow Us