8th Pay Commission: അടിസ്ഥാനശമ്പളം 34,000 കടക്കുമോ? മുൻവർഷങ്ങളിൽ കൂടിയത് ഇത്രയും; കണക്കുകൾ ഇങ്ങനെ!
Minimum Basic Pay in 8th Pay Commission: നിലവിൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പളകമ്മീഷനിൽ ശമ്പളം എത്ര കൂടും, ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകും എന്നെല്ലാം അറിഞ്ഞാലോ....

പ്രതീകാത്മക ചിത്രം
രാജ്യത്തെ സർക്കാർ ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുന്ന എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഹോളിക്ക് മുമ്പ് ശമ്പളപരിഷ്കരണവും ഡിഎ വർദ്ധനവും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷനിലെ വർദ്ധനവിന് സമാനമായ രീതിയിലാണ് എട്ടാം കമ്മീഷനും വരുന്നതെങ്കിൽ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാകും. നിലവിൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പളകമ്മീഷനിൽ ശമ്പളം എത്ര കൂടും, ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകും എന്നെല്ലാം അറിഞ്ഞാലോ….
ഏഴാം ശമ്പള കമ്മീഷനിൽ സംഭവിച്ചതെന്ത്?
ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. ഇതിനനുസരിച്ച് അടിസ്ഥാനശമ്പളം 7000 രൂപയിൽ നിന്ന് 18,000 രൂപ ആയി ഉയർന്നു. കൂടാതെ ഡിഎ (ക്ഷാമബത്ത) അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ചതിനാൽ പണപ്പെരുപ്പ ഘടകം 2.25 ആയി. ആറാം ശമ്പള കമ്മീഷനിൽ ലഭിച്ച വൻ വർദ്ധനവിനെ അപേക്ഷിച്ച് ഏഴാം ശമ്പള കമ്മീഷനിൽ ലഭിച്ച യഥാർത്ഥ വർദ്ധനവ് വളരെ കുറവായിരുന്നു.
സാധാരണയായി ശമ്പളം കൂടുമ്പോൾ മൊത്തം വർദ്ധനവിന്റെ ശതമാനമാണ് നമ്മൾ നോക്കാറുള്ളത്. എന്നാൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത ശേഷമുള്ള വർദ്ധനവിനെയാണ് ‘യഥാർത്ഥ ശമ്പള വർദ്ധനവ്’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. രണ്ടാം ശമ്പളകമ്മീഷനിൽ 14.2%, മൂന്നാം ശമ്പളകമ്മീഷനിൽ 20.6%, നാലാമത് 27.6%, അഞ്ചാമത് 31.0%, ആറാമത് 54.0%, ഏഴാമത് 14.3% എന്നിങ്ങനെയായിരുന്നു യഥാർത്ഥ ശമ്പള വർദ്ധനവ്.
ALSO READ: സർക്കാർ ജീവനക്കാർ കാത്തിരുന്ന വാർത്ത, ഡബിൾ ലോട്ടറി ഹോളിക്ക് മുമ്പ്
എട്ടാം ശമ്പള കമ്മീഷനിൽ എന്ത് പ്രതീക്ഷിക്കാം?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഇത് 34,560 രൂപയായി ഉയരാൻ സാധ്യതയുണ്ട്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ 2.86 അല്ലെങ്കിൽ 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
ഫിറ്റ്മെന്റ് ഫാക്ടർ 1.92 മടങ്ങായി വർദ്ധിപ്പിച്ചാൽ പോലും കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 34,560 രൂപയായി ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ജീവനക്കാരുടെ ശമ്പള വർദ്ധനവിന് ആനുപാതികമായി പെൻഷൻകാരുടെ കുറഞ്ഞ പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകും.