AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ ശമ്പളം എത്ര കൂടും? കണക്കുകൾ ഇതാ

8th Pay Commission Fitment Factors: മുൻ ശമ്പള കമ്മീഷനുകളിൽ 2.57 വരെ ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 അല്ലെങ്കിൽ 2 ആയി നിശ്ചയിക്കാനാണ് സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ അടിസ്ഥാന ശമ്പളം കണക്കാക്കിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ...

8th Pay Commission: ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83, 2 ആയാൽ ശമ്പളം എത്ര കൂടും? കണക്കുകൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 12 Sep 2026 | 12:40 PM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന 8-ാം ശമ്പള കമ്മീഷന്റെ (8th Pay Commission) ശമ്പള വർദ്ധനവ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുകയാണ്. കമ്മീഷൻ നടപ്പിലാക്കുമ്പോൾ ലഭിക്കുന്ന അടിസ്ഥാന ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ‘ഫിറ്റ്‌മെന്റ് ഫാക്‌ടർ’ (Fitment Factor). ചെന്നൈയിൽ നടന്ന യോഗത്തിൽ, ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കമ്മീഷൻ പരിഗണിക്കുമോ എന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

മുൻ ശമ്പള കമ്മീഷനുകളിൽ 2.57 വരെ ഫിറ്റ്‌മെന്റ് ഫാക്‌ടർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 അല്ലെങ്കിൽ 2 ആയി നിശ്ചയിക്കാനാണ് സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ അടിസ്ഥാന ശമ്പളം കണക്കാക്കിയാൽ ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ…

ശമ്പളം എത്ര കൂടും?

ഏഴാം ശമ്പള കമ്മീഷനിൽ, 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം, ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് ₹ 18,000 രൂപയായി ഉയർന്നിരുന്നു. ഫിറ്റ്‌മെന്റ് ഫാക്‌ടർ 1.83 ആയി നിശ്ചയിക്കുകയാണെങ്കിൽ, പുതിയ കുറഞ്ഞ അടിസ്ഥാന ശമ്പളം ഏകദേശം 32,940 രൂപയായി ഉയരും. നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം ഫിറ്റ്മെന്റ് ഫാക്ടർ കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. അതേസമയം, ഫിറ്റ്‌മെന്റ് ഫാക്‌ടർ 2.00 ആയി ഉയർത്തുകയാണെങ്കിൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം നേരിട്ട് ഇരട്ടിയായി 36,000 രൂപയായി മാറും.

ALSO READ: സർക്കാർ ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുക എങ്ങനെ വിനിയോഗിക്കാം?

പെൻഷൻകാരുടെ ആവശ്യങ്ങൾ

ചെന്നൈ ജിപിഒ പെൻഷനേഴ്സ് ഫോറം ഉൾപ്പെടെയുള്ള, പെൻഷൻകാരുടെയും ജീവനക്കാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പെൻഷൻകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ശമ്പളവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരും കാലങ്ങളിലും കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എൽപിഎസിന് (NPS) പകരം ഒപിഎസ് തന്നെ നടപ്പിലാക്കണമെന്നാണ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പെൻഷനും കുടുംബ പെൻഷനും വർദ്ധിപ്പിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.

English Summary:

8th Central Pay Commission is still in the consultation stage, and the fitment factor has not yet been finalised. According to the report, conservative estimates place the fitment factor between 1.83 and 2.00.

Follow Us